ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നുള്ള പഞ്ചാബ് കിങ്സ് താരം ക്രിസ് ഗെയ്ലിന്റെ പിന്മാറ്റത്തില് പ്രതികരണവുമായി ഇംഗ്ലണ്ട് മുന്‍ നായകന് കെവിന് പീറ്റേഴ്സണ്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ ഉപേക്ഷിക്കുകയുമാണ് പഞ്ചാബ് ചെയ്യുന്നത് എന്ന് ഗെയ്ലിന് തോന്നിയിട്ടുണ്ടാവുമെന്ന് പീറ്റേഴ്സണ് പറഞ്ഞു.
ബയോ ബബിളിലെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗെയ്ല് ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചത്.
'ശരിയായ രീതിയിലല്ല ഗെയ്ലിനെ പഞ്ചാബ് കൈകാര്യം ചെയ്തത്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് അല്ലാത്തപ്പോള്‍ മാറ്റി നിര്‍ത്തുന്നത് തുടരുന്നതായി ഗെയ്ലിന് തോന്നിയിട്ടുണ്ടാവും. ഗെയ്ലിന്റെ ജന്മദിനത്തിന് അവര്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. അദ്ദേഹത്തിന് 42 വയസായി. അദ്ദേഹം സന്തോഷവാനല്ല എങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടേ'- പീറ്റേഴ്സണ് പറഞ്ഞു.
വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്‍പ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നതെന്നാണ് ഗെയ്ല് അറിയിച്ചത്. 'കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ് ഇന്‍ഡീസ്, സിപിഎല്‍, ഐപിഎല്‍ എന്നിവയുടെ ബയോ ബബിളിന്റെ ഭാഗമായിരുന്നു ഞാന്‍. ഇതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടവേള അനുവദിച്ച പഞ്ചാബ് കിങ്സിന് നന്ദി'- പ്രസ്താവനയില്‍ ഗെയ്ല് പറഞ്ഞു.
യുഎഈയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ഇതിഹാസം ക്രീസിലെത്തിയത്. എന്നാല്‍, 15 റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയ്ല് ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന് റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന് മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്. പത്ത് പോയിന്റുകളുമായി രാജസ്ഥാന് തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി.
ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.