ഐപിഎല്ലിന്റെ 15ആം സീസണ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ പുലിവാല് പിടിച്ച് രാജസ്ഥാന് റോയല്‍സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ട്രോളിയുള്ള ചിത്രം ട്വീറ്റ് ചെയ്തതാണ് പ്രശ്നമായത്. ഇതിനു പിന്നാലെ സഞ്ജു പ്രതികരിക്കുകയും ചെയ്തതോടെ റോയല്‍സ് ഇതു നീക്കം ചെയ്യുകയും ചെയ്തു.
സഞ്ജു ടീം ബസ്സിലിരിക്കുന്ന ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് 'എത്ര സുന്ദരമായിരിക്കുന്നു' എന്ന അടിക്കുറിപ്പുമായാണ് രാജസ്ഥാന് റോയല്‍സ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ സഞ്ജുവിന്റെ മുഖത്ത് ഒരു നീല തലപ്പാവും ഒപ്പം കറുത്ത കണ്ണടയുമെല്ലാം അവര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജു തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ ഈ ഫോട്ടോയ്ക്കു മറുപടിയും നല്‍കിയത്.
Rajasthan Royals deleted the tweet after Sanju’s response.
'സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ മനസിലാക്കാം, പക്ഷേ ഒരു പ്രൊഫഷണല്‍ ടീം പ്രൊഫഷണലായിത്തന്നെ പെരുമാറണം'- രാജസ്ഥാന് റോയല്‍സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സഞ്ജു പറഞ്ഞു. ഇതിനുപിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ ആറ് ലക്ഷത്തിലധികം പേരാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. അതില്‍ സഞ്ജു ഫോളോ ചെയ്യുന്നതാകട്ടെ 60 പേരെയും. കെ എല്‍ രാഹുലും, യുസ്വേന്ദ്ര ചാഹലും ശ്രേയസ് അയ്യരും സച്ചിനും ദുല്‍ഖര്‍ സല്‍മാനും ബേസില്‍ ജോസഫുമെല്ലാം സഞ്ജു ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിലുണ്ടെങ്കിലും സ്വന്തം ടീമായ രാജസ്ഥാന് റോയല്സില്ല.
കളിയാക്കല്‍ ട്വീറ്റ് വന്നതിനുശേഷമാണ് സഞ്ജു രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതെന്നും ഇതിന് പിന്നാലെയാണ് രാജസ്ഥാന് ട്വീറ്റ് പിന്‍വലിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മാര്‍ച്ച് 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്റെ ആദ്യ മത്സരം.
രാജസ്ഥാന് റോയല്‍സിന്റെ പല ട്രോളുകള്‍ക്ക് നേരെയും നേരത്തെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതിനുപിന്നാലെയാണ് ടീം ക്യാപ്റ്റനായ സഞ്ജു തന്നെ ട്രോളിനെതിരെ രംഗത്തുവന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.