IPL 2023 Final | ആവേശ ഫൈനലിന് അഹമ്മദാബാദില്‍ തുടക്കം; ചെന്നൈക്ക് ടോസ്; ഗുജറാത്തിനെ ബാറ്റിങ്ങനയച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയുടെ കീഴിൽ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.
മഴ മൂലം മാറ്റിവെച്ച ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് എംഎസ് ധോണി ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങനയച്ചു. ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടിയ അതേ ടീമിനെ തന്നെ ഇരുടീമുകളും നിലനിര്‍ത്തി.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയുടെ കീഴിൽ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ ഐപിഎൽ സീസണോടെ കളി മതിയാക്കുമെന്ന സൂചന നൽകുന്ന ധോണിക്ക് കിരീടവുമായി വീരോചിത യാത്രയയ്പ്പാണ് ചെന്നൈ ലക്ഷ്യമിടുന്നത്. അതേസമയം ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് ആദ്യ സീസണിൽതന്നെ കിരീടവുമായി മടങ്ങിയ ഗുജറാത്ത്, ഇത്തവണയും സ്വന്തം തട്ടകത്തിൽ കപ്പുയർത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ട് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസിന്‍റെയും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെയും നേട്ടത്തിനൊപ്പമെത്താൻ ഗുജറാത്തിന് കഴിയുമോയെന്നും ഇന്നറിയാം.
advertisement
ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്‍റെ ടേബിളിൽ ഗുജറാത്ത് ഒന്നാമതായിരുന്നു. എന്നാൽ ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റു. രണ്ടാം ക്വാളിഫയറിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞാണ് ഗുജറാത്ത് ഫൈനലിലേക്ക് എത്തുന്നത്.
ലീഗിലെ 14ല്‍ 10 മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് ക്വാളിഫയറിലേക്ക് എത്തിയത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് 15 റണ്‍സിന് തോൽക്കുകയായിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറില്‍ മുംബൈയെ 62 റണ്‍സിന് തകർത്താണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് എത്തുന്നത്. കഴിഞ്ഞ നാൽ ഇന്നിംഗ്സുകളിൽ മൂന്നാം സെഞ്ച്വറിയുമായി തകര്‍ത്താടിയ ഓപ്പണര്‍ ശുഭ്മൻ ഗില്ലിന്‍റെ തോളിലേറിയാണ് ഗുജറാത്തിന്‍റെ കുതിപ്പ്. ഇത്തണവണ 851 റണ്‍സുമായി ഓറഞ്ച് ക്യാപ് ഗിൽ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 29, 2023 7:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 Final | ആവേശ ഫൈനലിന് അഹമ്മദാബാദില്‍ തുടക്കം; ചെന്നൈക്ക് ടോസ്; ഗുജറാത്തിനെ ബാറ്റിങ്ങനയച്ചു