RR vs MI IPL 2024 : മുംബൈയെ 179ല്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍ ബോളര്‍മാര്‍; തിലക് വര്‍മ്മയ്ക്ക് അര്‍ധ സെഞ്ച്വറി
- Published by:Arun krishna
- news18-malayalam
Last Updated:
5 വിക്കറ്റ് നേടിയ സന്ദീപ് ശര്‍മ്മയാണ് രാജസ്ഥാന് കരുത്തായത്.
ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 179 റണ്‍സ് നേടി. 45 പന്തില്‍ അര്‍ധ സെഞ്ച്വറി അടക്കം 65 റണ്‍സ് നേടിയ തിലക് വര്‍മ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും ഇഷാന്‍ കിഷനെയെും നഷ്ടമായി.
നേഹല്‍ വധേരയെ കൂട്ടുപിടിച്ച് തിലക് വര്‍മ്മ നടത്തിയ ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 5 വിക്കറ്റ് നേടിയ സന്ദീപ് ശര്‍മ്മയാണ് രാജസ്ഥാന് കരുത്തായത്. ട്രെന്‍ഡ് ബോള്‍ട്ട് 2 വിക്കറ്റും യുസ്വേന്ദ്ര ചഹലും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഴ് മത്സരങ്ങളില്‍നിന്നായി ആറ് ജയങ്ങള്‍ നേടി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയങ്ങളാണ് മുംബൈക്ക് ഉള്ളത്.
ട്രെന്‍ഡ് ബോള്‍ട്ടിന് റെക്കോര്‍ഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി രാജസ്ഥാന്‍ റോയല്‍സ് താരം ട്രെന്‍ഡ് ബോള്‍ട്ട്. ഓപ്പണിങ് ഓവറില്‍ 26 വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മുംബൈക്കെതിരേ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതോടെയാണ് ബോള്‍ട്ട് ഈ നേട്ടത്തിലെത്തിയത്. ആദ്യ ഓവറില്‍ 25 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിനെയാണ് ബോള്‍ട്ട് മറികടന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
April 22, 2024 9:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
RR vs MI IPL 2024 : മുംബൈയെ 179ല്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍ ബോളര്‍മാര്‍; തിലക് വര്‍മ്മയ്ക്ക് അര്‍ധ സെഞ്ച്വറി