Nita Ambani IPL 2025: ഇന്ത്യൻ ക്രിക്കറ്റിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്ന പാരമ്പര്യം തുടരണമെന്ന് നിത അംബാനി
- Published by:Rajesh V
Last Updated:
മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റിനായി നിരവധി കളിക്കാരെ സംഭാവന ചെയ്തതായി നിത അംബാനി
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൽ നിരവധി യുവതാരങ്ങളെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിനെക്കുറിച്ച് ടീം ഉടമ നിത എം അംബാനി മനസുതുറന്നു. ഇന്ത്യയെ പ്രതിനിധീകരിക്കാൻ നിരവധി മികച്ച കളിക്കാരെ മുംബൈ ഇന്ത്യൻസ് സൃഷ്ടിച്ചതായി നിത അംബാനി പറഞ്ഞു. മറാത്തി ഭാഷയിലെ സന്ദേശത്തിൽ മുംബൈ ഇന്ത്യയ്ക്ക് നൽകുന്ന ആവേശകരമായ പിന്തുണക്ക്
ആരാധകരോട് നിത അംബാനി നന്ദി പറഞ്ഞു.
വീഡിയോ കാണാം
Mumbai Indians owner Mrs Nita Ambani says the franchise wants to continue the tradition of developing young players for Indian cricket
Credit: @mipaltan pic.twitter.com/WFR7aPr2oH
— News18 CricketNext (@cricketnext) November 26, 2024
ലേലത്തിൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചു
'മെഗാ ലേലം എന്നാൽ പുതിയ ടീം, പുതിയ തുടക്കം എന്നാൽ അതേ മുംബൈ ഇന്ത്യൻസ് ആവേശം. ട്രെന്റ് ബോൾട്ട്, നമൻ ദിർ, അള്ളാ ഗസൻഫർ, റയാൻ റിക്കൽട്ടൺ, ദീപക് ചഹാർ, റോബിൻ മിൻസ്, കരൺ ശർമ, വിൽ ജാക്ക്‌സ്, മിച്ചൽ സാന്റ്നർ, റീസ് ടോപ്‌ലി, അശ്വനി കുമാർ, രാജ് അംഗദ് ബാവ, ശ്രീജിത്ത് കൃഷ്ണൻ, സത്യനാരായണ രാജു, ബെവോൺ-ജോൺ ജേക്കബ്സ്, അർജുൻ ടെൻഡുൽക്കർ, ലിസാദ് വില്യംസ്, വിഘ്നേഷ് പുത്തൂർ തുടങ്ങി ചില പുതിയ മുഖങ്ങളെ സ്വാഗതം ചെയ്യുന്നതിലും പഴയ ചിലർ ഞങ്ങളോടൊപ്പം തിരിച്ചെത്തുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ഹാർദിക്, ജസ്പ്രീത്, രോഹിത്, സൂര്യ, തിലക് എന്നിങ്ങനെ ശക്തരായ പ്രധാന താരങ്ങളെ നിലനിർത്തി, ഇവർക്ക് ചുറ്റും ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കാമെന്ന് നോക്കാനുള്ള അവസരമായിരുന്നു ലേലം'.
advertisement
യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ അഭിമാനവും സംതൃപ്തിയും
'ഇന്ത്യൻ ടീമിനായി നിരവധി യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ വളരെയധികം അഭിമാനവും സംതൃപ്തിയുമുണ്ട്. ജസ്പ്രീത് മുതൽ ഹാർദിക്, തിലക്, രമൺദീപ് സിംഗ് തുടങ്ങി വരാനിരിക്കുന്ന യുവാക്കളുടെ ഒരു കൂട്ടം. നമൻ ധിർ, റോബിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, ശ്രീജിത്ത് കൃഷ്ണൻ തുടങ്ങി അടുത്ത പ്രതിഭകളെ വളർത്തിയെടുക്കാനുള്ള അവസരവും നമുക്കുണ്ട്. ഇവരെ മുംബൈ ഇന്ത്യൻസ് #വൺ ഫാമിലിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെ ആവേശത്തിലാണ്, ഇന്ത്യൻ ക്രിക്കറ്റിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ഈ പാരമ്പര്യം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'.
advertisement
നിങ്ങളുടെ പിന്തുണയാണ് എംഐയുടെ ഏറ്റവും വലിയ ശക്തി
ഇത് നമ്മുടെ ടീം, മുംബൈയുടെ ടീം. നിങ്ങളുടെ പിന്തുണയാണ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ ശക്തി. നമുക്ക് നമ്മുടെ #വൺ ഫാമിലിക്ക് കളിച്ച് മുന്നേറാം, ഒത്തൊരുമയോടെ വിജയിക്കാം'.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 26, 2024 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Nita Ambani IPL 2025: ഇന്ത്യൻ ക്രിക്കറ്റിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്ന പാരമ്പര്യം തുടരണമെന്ന് നിത അംബാനി