advertisement

IPL | രാജസ്ഥാൻ വിട്ട് സഞ്ജു CSKയിൽ; സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി

Last Updated:

2013 ൽ ഐ‌പി‌എല്ലിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2016, 2017 എന്നീ രണ്ട് സീസണുകളൊഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാന് വേണ്ടിയാണ് സഞ്ജു കളിച്ചത്

News18
News18
ഐ‌പി‌എൽ 2026 ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. വരാനിരിക്കുന്ന സീസൺ മുതൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിനായും രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിനായും പാഡണിയും. 18 കോടി രൂപയാണ് സഞ്ജുവിന് ചെന്നൈ സൂപ്പർ കിങ്സ് നൽകുക.
കഴിഞ്ഞതവണ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിർത്തിയത്. 2013 ൽ ഐ‌പി‌എല്ലിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2016, 2017 എന്നീ രണ്ട് സീസണുകളിൽ ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടി കളിച്ചതൊഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാന് വേണ്ടിയാണ് സഞ്ജു കളിച്ചത്.177 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സാംസൺ, ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്.2021 മുതല്‍ രാജസ്ഥാന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ സഞ്ജു ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.ചെന്നൈ അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ്.'വണക്കം സഞ്ജു' എന്ന കുറിപ്പോടെ സിഎസ്‌കെ ജഴ്‌സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചാണ് ടീം താരത്തിന്റെ വരവ് ആഘോഷമാക്കിയത്.
advertisement
"നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ. ഈ ഫ്രാഞ്ചൈസിക്ക് എന്റെ എല്ലാം നല്‍കി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു, ജീവിതകാലം മുഴുവന്‍ ചില ബന്ധങ്ങള്‍ സ്ഥാപിച്ചു, ഫ്രാഞ്ചൈസിയില്‍ ഉള്ള എല്ലാവരെയും എന്റെ കുടുംബത്തെ പോലെയാണ് കണ്ടത്. ഞാന്‍ മുന്നോട്ട് പോകുകയാണ്.. എല്ലാത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കും' രാജസ്ഥാൻ റോയൽസുമായുള്ള തന്റെ 10 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്ന വേളയിൽ സഞ്ജു സമൂഹ മാധ്യമത്തിൽ എഴുതി.
സി‌എസ്‌കെയ്ക്ക് വേണ്ടി 12 സീസണുകൾ കളിച്ച ജഡേജ, 250-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്.ചെന്നൈയുടെ മൂന്ന് കിരീടനേട്ടങ്ങളില്‍പങ്കാളിയുമാണ് ജഡേജ.വ്യാപാര കരാറിന്റെ ഭാഗമായി, ജഡേജയുടെ ലീഗ് ഫീസ് 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി പരിഷ്കരിച്ചിരുന്നു. ജഡേജയെ കൂടാതെ ഇംഗ്ലണ്ടിന്റെ സാം കറനെയും ചൈന്നൈ രാജസ്ഥാൻ റോയൽസിന് കൈമാറി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL | രാജസ്ഥാൻ വിട്ട് സഞ്ജു CSKയിൽ; സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി
Next Article
advertisement
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
  • ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു

  • കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഓൺലൈൻ ക്ലാസുകൾ നിർദ്ദേശിച്ചു

  • ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സ്കൂൾ പരിസരത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

View All
advertisement