ISL 2023| ഐഎസ്എൽ ആവേശം ഇനി 'ന്യൂസ് 18 കേരള'ത്തിലും; കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും തത്സമയം കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
മഞ്ഞപ്പടയുടെ എല്ലാ ഹോം, എവേ മാച്ചുകളും തത്സമയം ഇനി ആരാധകർക്ക് ന്യൂസ് 18 കേരളത്തിലൂടെ കാണാനാകും
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആവേശം ഇനി ന്യൂസ് 18 കേരളം ചാനലിലും. ഞായറാഴ്ച (1-10-2023) മുതൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും ന്യൂസ് 18 കേരളത്തിൽ സംപ്രേഷണം ചെയ്യും. മത്സരം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പും മത്സരശേഷവും പ്രമുഖർ പങ്കെടുക്കുന്ന മത്സരാവലോകനവും ചാനലിൽ സംപ്രേഷണം ചെയ്യും.
മഞ്ഞപ്പടയുടെ എല്ലാ ഹോം, എവേ മാച്ചുകളും തത്സമയം ഇനി ആരാധകർക്ക് ന്യൂസ് 18 കേരളത്തിലൂടെ കാണാനാകും. കളിയാവേശം ഒട്ടും ചോരാതെ മലയാളം കമന്ററിയിൽ മത്സരം കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഐഎസ്എൽ മത്സരങ്ങളുടെ ഈ വർഷത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സംപ്രേഷണാവകാശം ജിയോ സിനിമ സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 30, 2023 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL 2023| ഐഎസ്എൽ ആവേശം ഇനി 'ന്യൂസ് 18 കേരള'ത്തിലും; കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും തത്സമയം കാണാം