അതിവേഗം 32ാം സെഞ്ചുറി; സച്ചിനെയും സ്മിത്തിനെയും പിന്നിലാക്കി വില്യംസൺ
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യമായാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര നേടുന്നത്
വെല്ലിംഗ്‌ടണ്‍: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയവുമായി ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണായിരുന്നു. ആദ്യമായാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടുന്നത്. രണ്ടാം ഇന്നിംഗ്സില്‍ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് 7 വിക്കറ്റിന് ജയിച്ചു. 133 റണ്‍സുമായി വില്യംസണ്‍ പുറത്താകാതെ നിന്നു.
32ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറില്‍ വില്യംസണ്‍ സെഞ്ചുറി നേട്ടത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ 32 സെഞ്ചുറി തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും വില്യംസണ്‍ സ്വന്തമാക്കി. 172 ഇന്നിങ്സുകളില്‍ നിന്നാണ് വില്യംസണ്‍ 32ാം സെഞ്ചുറിയിലെത്തിയത്. സ്റ്റീവ് സ്മിത്ത് 174 ഇന്നിംഗ്സുകളില്‍ നിന്നാണ് 32 സെഞ്ചുറിയിലെത്തിത്.
സച്ചിന്‍ ടെൻഡുൽക്കർ 32 സെഞ്ചുറിയിലെത്തിയത് 179 ഇന്നിങ്സുകളിൽ നിന്നായിരുന്നു. 30 സെഞ്ചുറികളുുള്ള ജോ റൂട്ടുമായും 29 സെഞ്ചുറികളുള്ള വിരാട് കോഹ്ലിയുമായുമുള്ള അകലം കൂട്ടാനും ഇന്നത്തെ സെഞ്ചുറിയോടെ വില്യംസണായി. വിരാട് കോഹ്ലി 191 ഇന്നിംഗ്സുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ജോ റൂട്ടാകട്ടെ 251 ഇന്നിംഗ്സുകളില്‍ നിന്നാണ് 30 സെഞ്ചുറികളിലെത്തിയത്.
advertisement
ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് വില്യംസണ്‍ ഇപ്പോൾ. അവസാനം കളിച്ച 13 ഇന്നിങ്സുകളില്‍ നേടുന്ന ഏഴാം സെഞ്ചുറിയാണിത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 16, 2024 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അതിവേഗം 32ാം സെഞ്ചുറി; സച്ചിനെയും സ്മിത്തിനെയും പിന്നിലാക്കി വില്യംസൺ