ശ്രദ്ധിക്കുക.. കളി കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇവ പാലിക്കണം

Last Updated:
തിരുവനന്തപുരം: നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യയും വിന്‍ഡീസും നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. മത്സരം കാണാന്‍ നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ കാര്യവട്ടത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇ ടിക്കറ്റുമായാണ് ഇത്തവണ ആരാധകര്‍ കളി കാണാനെത്തേണ്ടത്. ഇതിനൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മത്സരം കാണാന്‍ കഴിഞ്ഞേക്കില്ല.
കളി കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കൊണ്ടുവരണം. പൊലിസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിന്റെ പരിസരത്തോ ഉള്ളിലോ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം അതുകൊണ്ട് തന്നെ ഐഡികാര്‍ഡും ടിക്കറ്റും ഇല്ലാത്തവര്‍ക്ക് നിരാശയാകും ഫലം.
സ്റ്റേഡിയത്തിനകത്ത് നിന്ന് കടലാസുകള്‍ വാരിയെറിയാമെന്നോ കൊടിതോരണങ്ങള്‍ ഉര്‍ത്താമെന്നോ ആരും കരുതണ്ട. സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യില്‍ മൊബൈല്‍ഫോണ്‍ മാത്രമേ അനുവദിക്കുകയുള്ളു. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്ത കൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
advertisement
മദ്യപിച്ചോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ എത്തുന്നവര്‍ക്ക ഇന്ത്യാ വിന്‍ഡീസ് മത്സരം സ്‌റ്റേഡിയത്തിനകത്തേക്ക്് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുവരുവാനും അനുവദിക്കില്ല. ആരാധകര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിനുള്ളില്‍ ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രദ്ധിക്കുക.. കളി കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇവ പാലിക്കണം
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement