ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ വിവാഹിതനാകുകയാണ്. ആരാധകർ കാത്തിരുന്ന വിവാഹം നാളെയാണ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയാണ് വധു.
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. താര വിവാഹത്തെ കുറിച്ച് ഏറെ നാളായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരു കുടുംബങ്ങളും മൗനം പാലിക്കുകയായിരുന്നു. സുനിൽ ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വെച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram
ഫാം ഹൗസിലെ വിവാഹവേദിയുടെ ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നാളെയാണ് വിവാഹമെങ്കിലും ജനുവരി 21 ന് വിവാഹ ആഘോഷങ്ങൾ തുടങ്ങിയെന്നാണ് വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. കെഎൽ രാഹുലിന്റേയും അതിയ ഷെട്ടിയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തീർത്തും സ്വാകര്യമായ ചടങ്ങിലാണ് വിവാഹം.
View this post on Instagram
നൂറ് പേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. വിവാഹത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്നാണ് താരങ്ങൾ അതിഥികളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വിവാഹശേഷം രാഹുലിന്റേയും അതിയയുടേയും സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.
വിവാഹശേഷം സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിയും നടക്കും. ക്രിക്കറ്റിലേയും ബോളിവുഡിലേയും നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഗംഭീര ചടങ്ങായിരിക്കും നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.