FIFA World Cup 2022 | ഖത്തറിൽ ലോകകപ്പ് കാണാൻ പോകുന്നുണ്ടോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട രാജ്യത്തെ നിയമങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
മദ്യപാനവും പാർട്ടികളുമൊക്കെ നടക്കണമെങ്കിൽ വ്യക്തമായ നിയമം പാലിച്ചേ പറ്റൂ
ഖത്തറിൽ നടക്കാൻ പോവുന്ന ഫുട്ബോൾ ലോകകപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എത്താൻ പോകുന്നത്. സാധാരണഗതിയിൽ ലോകകപ്പുകൾ നടക്കുന്ന സമയത്ത് ആ രാജ്യത്ത് വലിയ പാർട്ടികളും മറ്റും നടക്കാറുണ്ട്. എന്നാൽ ഖത്തറിലെ സാഹചര്യങ്ങൾ വിദേശികളെ സംബന്ധിച്ചിടത്തോളം അത്ര രസകരമായിരിക്കില്ല. പരമ്പരാഗത മുസ്ലിം നിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് മദ്യപാനവും പാർട്ടികളുമൊക്കെ നടക്കണമെങ്കിൽ വ്യക്തമായ നിയമം പാലിച്ചേ പറ്റൂ. ഇസ്ലാമിക് നിയമം അഥവാ ശരീയത്ത് നിയമം പ്രകാരമാണ് ഖത്തറിൽ നിയന്ത്രണങ്ങളുള്ളത്.
ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് അവിടുത്തെ ജുഡീഷ്യൽ നിയമങ്ങളെക്കുറിച്ചും മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിക്കുന്നവർ നേരിടേണ്ടി വരുന്ന നിയമ നടപടികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.
മദ്യത്തിന്റെ ഉപയോഗം:
ലൈസൻസുള്ള ഹോട്ടൽ റെസ്റ്റോറൻറുകളിലും ബാറുകളിലും മാത്രമേ ഖത്തറിൽ മദ്യം ലഭിക്കുകയുള്ളൂ. മറ്റെവിടെ നിന്ന് മദ്യപിച്ചാലും അത് കുറ്റകരമാണ്. മദ്യപിക്കാൻ പ്രത്യേക ലൈസൻസുള്ള നോൺ മുസ്ലീം ആയ ആളുകൾക്ക് ദോഹയിൽ മദ്യപിക്കാൻ സാധിക്കും. മത്സരങ്ങൾ നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിനുള്ളിൽ ബഡ്വൈസർ ബിയർ വാങ്ങാൻ കാണികൾക്ക് അനുമതിയുണ്ട്. പ്രത്യേക ഫാൻ സോണുകളിൽ ഇരുന്നു ആരാധകർക്ക് ബിയർ കഴിക്കാവുന്നതാണ്.
advertisement
ഖത്തറിൽ പൊതുഇടത്തിൽ വെച്ച് മദ്യപിക്കുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ്. എന്നാൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന സമയത്ത് കർശന നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന് ഖത്തർ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൊതുഇടത്തിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെയും പൊതുസ്വത്ത് നശിപ്പിക്കുന്നവർക്കെതിരെയുമാണ് പൊതുവിൽ നടപടി ഉണ്ടാവുകയെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഖത്തറിൽ നിയമപരമായി മദ്യപിക്കാനുള്ള കൂടിയ പ്രായം 21 ആണ്. അതിനാൽ ഐഡി കാർഡ് പരിശോധനകൾ നടക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read- ലോകകപ്പ് ഫുട്ബോൾ: പന്തുരുളും മുൻപേ മലപ്പുറം ആവേശത്തിൽ; വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ
advertisement
മയക്കുമരുന്ന് ഉപയോഗം:
മയക്കുമരുന്നിന്റെ കാര്യത്തിൽ ഏറ്റവും കടുത്ത നിയമങ്ങളാണ് ഖത്തറിലുള്ളത്. കഞ്ചാവിന്റെ ഉപയോഗം ഖത്തറിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്ന് വിൽപനയും ഉപയോഗവും കർശനമായ ശിക്ഷ വിളിച്ചു വരുത്തും. വർഷങ്ങളോളം ജയിൽശിക്ഷയും പിഴശിക്ഷയുമൊക്കെ ലഭിക്കും. മയക്കുമരുന്ന് കച്ചവടം നടത്തിയാൽ വധശിക്ഷ വരെ ലഭിക്കുന്ന നിയമവും ഖത്തറിലുണ്ട്. ലോകകപ്പിന്റെ ഭാഗമായി ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർ ഇത്തരം നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ കർശനമായ പരിശോധനകളാണ് നടത്തുക. ബാഗിലും മറ്റും ചെറിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയാൽ വലിയ ശിക്ഷയാകും ലഭിക്കുക.
advertisement
ലൈംഗികബന്ധം:
അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് ഇടപെടുന്നത് പോലും ഖത്തറിൽ കുറ്റകൃത്യമായി കണക്കാക്കിയേക്കും. വിവാഹേതര ലൈംഗികബന്ധം വലിയ കുറ്റമായാണ് ഈ രാജ്യത്ത് കാണുന്നത്. എന്നാൽ ലോകകപ്പ് സമയത്ത് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും ഹോട്ടൽമുറി ഷെയർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ പൊതുഇടങ്ങളിൽ പരസ്യമായി അടുത്തിടപഴകുന്നത് ഖത്തറിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കാര്യമാണ്. പരസ്പര സമ്മതത്തോടെയുള്ള ഗേ-ലെസ്ബിയൻ ലൈംഗികബന്ധവും ഖത്തറിൽ കുറ്റകൃത്യമാണ്. ഇക്കാര്യത്തിലൊന്നും ഇത് വരെ ഒരിളവും പ്രഖ്യാപിച്ചിട്ടില്ല. ക്രോസ് ഡ്രെസ്സിങും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2022 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA World Cup 2022 | ഖത്തറിൽ ലോകകപ്പ് കാണാൻ പോകുന്നുണ്ടോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട രാജ്യത്തെ നിയമങ്ങൾ