'പ്രിയ സുഹൃത്ത് ദീദിയ്ക്ക്..'; മമതാ ബാനര്‍ജിക്ക് സ്‌നേഹ സമ്മാനവുമായി ലയണല്‍ മെസി
Last Updated:
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സ്‌നേഹ സമ്മാനവുമായി ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി. ബാഴ്‌സലോണ ലെജന്‍ഡ്‌സ് താരങ്ങളാണ് മമതാ ബാനര്‍ജിക്കുള്ള സ്‌നേഹ സമ്മാനം കൈമാറിയത്.
തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ബാഴ്‌സലോണ ജഴ്‌സിയാണ് താരം മമതയ്ക്കായി നല്‍കിയത്. 'എന്റെ സുഹൃത്ത് ദീദിയ്ക്ക് എല്ലാ ആശംസകളും' എന്നും ജഴ്‌സിയില്‍ കുറിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്തിയതിനുള്ള സമ്മാനമാണ് മെസി ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരിക്കുന്നത്.
ബാഴ്‌സലോണയുടെ മുന്‍ താരങ്ങളായ ജൂലിയാനോ ബല്ലേറ്റിയും ജാരി ലിറ്റ്മാനും ഫുട്ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന്‍ സംഘാടകര്‍ക്കാണ് സമ്മാനം കൈമാറിയത്. മോഹന്‍ ബഗാന്‍ ലെജന്റ്സും ബാഴ്സലോണ ലെജന്റ്സും തമ്മിലുള്ള മത്സരശേഷമായിരുന്നു ജഴ്‌സി കൈമാറിയത്.
advertisement
'അവര്‍ക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറാനായില്ല. അതുകൊണ്ടാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. മുഖ്യമന്ത്രി സമയം അനുവദിക്കുമ്പോള്‍ ജഴ്സി കൈമാറും.' ഫുട്ബോള്‍ നെക്സ്റ്റ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൗശിക് മൗലിക് എന്‍ഡിടിവിയോട് പറഞ്ഞു.
2011 ല്‍ കൊല്‍ക്കത്തയില്‍വെച്ച് നടന്ന അര്‍ജന്റീന-വെനസ്വേല മത്സരത്തില്‍ മെസി പങ്കെടുത്തിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പ്രിയ സുഹൃത്ത് ദീദിയ്ക്ക്..'; മമതാ ബാനര്‍ജിക്ക് സ്‌നേഹ സമ്മാനവുമായി ലയണല്‍ മെസി