• HOME
  • »
  • NEWS
  • »
  • sports
  • »
  • എംബാപ്പെ പോലും ഞെട്ടിത്തരിച്ചുപോയി; നെയ്മറുടെ ഫ്രീകിക്ക് ഗോൾ വൈറൽ

എംബാപ്പെ പോലും ഞെട്ടിത്തരിച്ചുപോയി; നെയ്മറുടെ ഫ്രീകിക്ക് ഗോൾ വൈറൽ

പി.എസ്.ജി ടീം അംഗങ്ങൾ ഫ്രീകിക്ക് പരിശീലിക്കുകയായിരുന്നു. ഈ സമയം നെയ്മർ എടുത്ത ഒരു കിക്കാണ് ഇപ്പോൾ വൈറലാകുന്നത്

  • Share this:

    പാരിസ്: ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെ ശരിക്കും നടുങ്ങിപ്പോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മറ്റൊന്നുമല്ല, ക്ലബായ പി.എസ്.ജിയുടെ പരിശീലനത്തിനിടെയുള്ള വീഡിയോയിലാണ് ഞെട്ടിത്തരിച്ചുനിൽക്കുന്ന എംബാപ്പെയെ കാണാനാകുന്നത്. പരിശീലനത്തിനിടെ നെയ്മർ എടുത്ത ഒരു ഫ്രീകിക്ക് ചാട്ടുളി പോലെ വലയിലേക്ക് തുളഞ്ഞുകയറിയതാണ് എംബാപ്പയെ സ്തംബ്ധനാക്കിക്കളഞ്ഞത്.

    പി.എസ്.ജി ടീം അംഗങ്ങൾ ഫ്രീകിക്ക് പരിശീലിക്കുകയായിരുന്നു. ഈ സമയം നെയ്മർ എടുത്ത ഒരു കിക്കാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ കൂളായി ബ്രസീൽ താരം എടുത്ത കിക്ക് ക്രോസ് ബാറിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് വലയിലേക്ക് കയറിയത്. ഗോൾ കീപ്പർക്ക് ഒരവസരം പോലും നൽകാത്തതായിരുന്നു നെയ്മറുടെ കിക്ക്.

    കിക്കെടുത്ത ശേഷവും നെയ്മറെ കൂളായാണ് കാണപ്പെട്ടത്. എന്നാൽ സമീപത്തുണ്ടായിരുന്ന എംബാപ്പെയുടെ മുഖഭാവം അതായിരുന്നില്ല. ശരിക്കും ഞെട്ടിത്തരിച്ചു നിൽക്കുന്ന എംബാപ്പെയാണ് വീഡിയോയിലുള്ളത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നെയ്മറും എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നെയ്മറെ ഒഴിവാക്കണമെന്ന നിർദേശം എംബാപ്പെ ക്ലബ് അധികൃതർക്ക് മുന്നിൽവെച്ചതായി വാർത്തകളുണ്ടായിരുന്നു.

    ഫ്രഞ്ച് ലീഗ് വണ്ണിൽ റെയിംസിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പിഎസ്ജിയുടെ പരിശീലനമാണ് ഇപ്പോൾ ചർച്ചയാകുന്ന വീഡിയോയിലുള്ളത്. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾ വലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാനായി ഗോൾകീപ്പർക്ക് ഒരവസരവും നൽകിയില്ല എന്നതായിരുന്നു നെയ്മറുടെ കിക്കിന്‍റെ കരുത്ത്.


    ഫ്രഞ്ച് ലീഗ് വണ്ണിൽ 20 കളികളിൽ നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാഴ്സ 43 പോയിന്റുമായി തൊട്ടുപിന്നിൽ. റെയിംസിനെതിരായ മത്സരം സമനിലയിൽ കലാശിച്ചത് പിഎസ്ജിയെ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.

    Published by:Anuraj GR
    First published: