'മെസിക്ക് പി.എസ്.ജിയിൽനിന്ന് വേണ്ടത്ര ബഹുമാനം ലഭിച്ചില്ല'; തുറന്ന് പറഞ്ഞ് എംബാപ്പെ

Last Updated:

പി.എസ്.ജിയിൽനിന്ന് മെസിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ലെന്നും ഫ്രഞ്ച് സ്ട്രൈക്കർ പറഞ്ഞു

ലയണൽ മെസി
ലയണൽ മെസി
പാരീസ്: അർജന്‍റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ ലയണൽ മെസിക് ക്ലബ് ടീമായ പി.എസ്.ജിയിൽനിന്ന് വേണ്ടത്ര ബഹുമാനം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി സൂപ്പർതാരം കീലിയൻ എംബാപ്പെ. മെസി പി.എസ്.ജി വിട്ടതിന് പിന്നാലെയാണ് എംബാപ്പെയുടെ തുറന്നുപറച്ചിൽ. പി.എസ്.ജിയിൽനിന്ന് മെസിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ലെന്നും ഫ്രഞ്ച് സ്ട്രൈക്കർ പറഞ്ഞു.
അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും എംബപ്പെ പറഞ്ഞു. ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെ ഇക്കാര്യം പറഞ്ഞത്.
എന്നാൽ അടുത്ത സീസണില്‍ താൻ പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ കീലിയന്‍ എംബാപ്പെ തള്ളി. തന്നെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളിൽ വസ്തുതയില്ലെന്ന് എംബാപ്പെ ട്വീറ്റ് ചെയ്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നുമെന്നാണ് വാർത്തകൾ വന്നത്. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
അതേസമയം പിഎസ്ജി വിട്ട ലയണല്‍ മെഡി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥാവകാശമുള്ള ഇന്റര്‍ മിയാമിയിലാണ് ചേർന്നത്. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മിയാമി. മെസിയുടെ മികവിൽ ലീഗിൽ മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതർ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മെസിക്ക് പി.എസ്.ജിയിൽനിന്ന് വേണ്ടത്ര ബഹുമാനം ലഭിച്ചില്ല'; തുറന്ന് പറഞ്ഞ് എംബാപ്പെ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement