'പകരക്കാരിലും ഒന്നാമന്‍'; ലാലിഗയില്‍ പുതിയ റെക്കോര്‍ഡിട്ട് മെസി
Last Updated:
ലാലിഗയില്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി.
ബാഴ്‌സലോണ: ലാലിഗയില്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഇന്നലെ ലെഗാനസിനെതിരെ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയതോടെ ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയത്. ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ പുതിയ നേട്ടം.
ലെഗാനസിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മെസി കളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ 71 ാം മിനിറ്റില്‍ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോളി തടഞ്ഞെങ്കിലും സുവാരസ് റീബൗണ്ടിലൂടെ ടീമിനായി ഗോള്‍ നേടിയിരുന്നു. പിന്നാലെ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് മെസി സ്വന്തം പേരില്‍ ഗേള്‍ കുറിക്കുന്നത്. ഇതോടെ പകരക്കാരുടെ കുപ്പായത്തില്‍ 22 ാം ഗോള്‍ എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കുകയായിരുന്നു.
Also Read: 'മാസ് എന്‍ട്രി'; ന്യൂസിലന്‍ഡിലെത്തിയ 'വിരുഷ്‌കയെ' ആര്‍പ്പുവിളികളോടെ സ്വീകരിച്ച് ആരാധകര്‍
എഫ്‌സി ബാഴ്‌സലോണ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സൂപ്പര്‍ താരത്തിന്റെ റെക്കോര്‍ഡിന്റെ വാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മെസിക്ക് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
advertisement
🐐 Leo #Messi has scored more goals (22) as a substitute in @LaLigaEN than any other player in the 21st century! 🔝
🔵🔴 #ForçaBarça pic.twitter.com/I3t925vFb7
— FC Barcelona (@FCBarcelona) January 20, 2019
619 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. എന്നാല്‍, 31കാരനായ മെസി ഇപ്പോള്‍ തന്നെ 576 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇന്നലത്തെ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 46 പോയിന്റോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്തും എത്തി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 2:24 PM IST