നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാന്‍ കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍

  IND vs ENG | അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാന്‍ കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍

  ടോസിന് ഒന്നര മണിക്കൂര്‍ മുമ്പ് മത്സരം റദ്ദാക്കുക എന്നത് അത്രമാത്രം എളുപ്പമുള്ള കാര്യമല്ല. മത്സരം കാണാനാത്തിയ ആളുകളെ തീര്‍ത്തും അപമാനിക്കുന്നതിന് തുല്യമാണതെന്നും വോണ്‍ പറഞ്ഞു.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. പണവും ഐ പി എല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നും വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു.

   'ഐ പി എല്ലിന് മുന്നോടിയായി കോവിഡ് പിടിപെടുമോ എന്ന ഭീതിയിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐ പി എല്ലും മാത്രമാണ് അവരുടെ പിന്‍മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഐ പി എല്ലില്‍ ഊര്‍ജ്ജസ്വലരായി ചിരിക്കുന്ന മുഖത്തോടെ സന്തോഷത്തോടെ കളിക്കുന്ന ഇന്ത്യന്‍ കളിക്കാരെ കാണാം. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയെ അവര്‍ വിശ്വസിക്കണമായിരുന്നു.'- മൈക്കല്‍ വോണ്‍ പറഞ്ഞു.

   'കൊറോണ വൈറസിനെപ്പറ്റി നമുക്കിപ്പോള്‍ ഏതാണ്ട് ധാരണയുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നെല്ലാം. ഇതിനെല്ലാം പുറമെ കളിക്കാരെല്ലാം രണ്ട് തവണ വാക്‌സിന്‍ സ്വീകരിച്ചവരുമാണ്. ബയോ സെക്യൂര്‍ ബബ്ബിളില്‍ ആവശ്യമായിരുന്നുവെങ്കില്‍ സുരക്ഷ കൂട്ടാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്.'- വോണ്‍ കൂട്ടിച്ചേര്‍ത്തു.

   ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിന് തന്നെ ഈ മത്സരം അനിവാര്യമായിരുന്നു. പരമ്പര അത്രമാത്രം ആവേശകരമായിരുന്നു. ടെസ്റ്റ് മത്സരത്തിലെ ടോസിന് ഒന്നര മണിക്കൂര്‍ മുമ്പ് മത്സരം റദ്ദാക്കുക എന്നത് അത്രമാത്രം എളുപ്പമുള്ള കാര്യമല്ല. മത്സരം കാണാനാത്തിയ ആളുകളെ തീര്‍ത്തും അപമാനിക്കുന്നതിന് തുല്യമാണതെന്നും വോണ്‍ പറഞ്ഞു.

   IPL 2021 | ബെയര്‍സ്റ്റോ അടക്കം മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി

   യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ പതിനാലം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന്റെ മൂന്നു പ്രമുഖ താരങ്ങള്‍ പിന്‍മാറി. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോണി ബെയര്‍‌സ്റ്റോ, ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലാന്‍, ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സ് എന്നിവരാണ് ഐ പി എല്ലില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

   ബെയര്‍സറ്റോയുടെ പിന്‍മാറ്റമാവും ഏറ്റവും വലിയ ആഘാതമാവുക. കാരണം എസ് ആര്‍ എച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ മലാനും വോക്‌സും അവരുടെ ഫ്രാഞ്ചൈസികളിലെ അവിഭാജ്യഘടകങ്ങളല്ല.

   അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലെയും ബയോ ബബ്‌ളും തുടര്‍ച്ചയായ ഷെഡ്യൂളുകളും കാരണം ഇതിനകം പല വിദേശ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇതിനകം തന്നെ യുഎഇയിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവില്ലെന്നുറപ്പായിട്ടുണ്ട്.
   Published by:Sarath Mohanan
   First published: