'ഒരു ദശകത്തിനു ശേഷം പുത്തനവകാശി!'; ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്
Last Updated:
പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. 2007 ന് ശേഷം മെസിയും റൊണാള്‍ഡോയുമല്ലാതെ പുതിയൊരു താരം പുരസ്‌കാരം സ്വന്തമാക്കുമോയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഇത്തവണയും റൊണാള്‍ഡോയുണ്ടെങ്കിലും അന്തിമ വിജയം താരത്തിനാകുമോ എന്നത് സംശയമാണ്.
ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനാണ് ബാലണ്‍ ഡി ഓറിനും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഫ്രാന്‍സ് താരങ്ങളായ അന്റോയിന്‍ ഗ്രീസ്മാന്‍, എംബാപ്പെ എന്നിവരും അവാര്‍ഡിനായി മത്സര രംഗത്തുണ്ട്.
ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനും 21 വയസ്സില്‍ താഴെയുള്ള മികച്ച യുവതാരത്തിനും പുരസ്‌കാരം നല്‍കുന്നെന്ന പ്രത്യേകതുമുണ്ട്. ഇത്തവണത്തെ ബാലണ്‍ ഡി ഓറിന്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് പ്രഖ്യാപനം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2018 5:33 PM IST


