ബാലണ്‍ ഡി ഓറിനായി വീണ്ടും റൊണാള്‍ഡോ; ചുരുക്കപ്പട്ടികയില്‍ റയലിന്റെ എട്ടു താരങ്ങള്‍
Last Updated:
ഈ വര്‍ഷം വനിതകള്‍ക്കും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമുണ്ടെന്നതാണ് അവാര്‍ഡ് നിര്‍ണയത്തിലെ മറ്റൊരു പ്രത്യേകത. ഫ്രാന്‍ കിര്‍ബി, ലൂസി ബ്രോസ് എന്നീ വനിതാ താരങ്ങളാണ് പ്രഥമ ബാലണ്‍ ഡി ഓറിനായി മത്സരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതാണ് റയല്‍ താരങ്ങള്‍ക്ക് നേട്ടമായത്. റാമോസ്, ക്വാര്‍ട്ടുവ, മാഴ്‌സലോ, ഇസ്‌കോ, ബെന്‍സിമ, ബെയ്ല്‍, മോഡ്രിച്ച്, വരാനെ എന്നിവരാണ് റയലില്‍ നിന്നും ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം പിടിച്ചത്. റയലിന്റെ മുന്‍താരം ക്രിസ്റ്റ്യാനോയ്ക്ക് പുറമേ ഈ വര്‍ഷം ലോക ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കിയ ലൂക്കാ മോഡ്രിച്ചും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
advertisement
🔴 We have our 30 nominees for the 2018 Ballon d'Or France Football! #ballondor pic.twitter.com/M01sH5gspj
— #ballondor (@francefootball) October 8, 2018
ബാഴ്‌സയില്‍ നിന്നും മൂന്നു താരങ്ങളാണ് പട്ടികയിലുള്ളത്. ലയണല്‍ മെസി, സുവാരസ്, റാകിറ്റിച്ച് എന്നിവര്‍. ലോക കിരീടം നേടിയ ടീമിലെ ആറു താരങ്ങളും 30 അംഗ പട്ടികയിലുണ്ട്. റൊണാള്‍ഡോ, മോഡ്രിച്ച്, എംബാപ്പെ എന്നീ താരങ്ങളില്‍ ഒരാളാകും പുരസ്‌കാരം സ്വന്തമാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാലണ്‍ ഡി ഓറിനായി വീണ്ടും റൊണാള്‍ഡോ; ചുരുക്കപ്പട്ടികയില്‍ റയലിന്റെ എട്ടു താരങ്ങള്‍


