ടീം ബസില്‍ നാളെയും പോകാം; ജന്മനാട്ടിലെ മത്സരത്തിന് ധോണിയെത്തിയത് ഹമ്മറില്‍; കൂടെ പന്തും ജാദവും
Last Updated:
ഹമ്മര്‍ കണ്ടതോടെ ധോണി ഡ്രൈവിങ് സീറ്റിലേക്ക് ചാടി കയറുകയായിരുന്നു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവവും മുന്‍ നായകനുമായ എംഎസ് ധോണിയും വാഹനങ്ങളും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. സഹതാരങ്ങള്‍ക്കും മറ്റും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ലഭിക്കുന്ന വാഹനത്തില്‍ മൈതാനം ചുറ്റുന്ന ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയായിരുന്നു. ധോണിയുടെ കൈയ്യിലെ വാഹനശേഖരങ്ങളെക്കുറിച്ചും ഒരുപാട് വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ധോണി റാഞ്ചിയിലെത്തിയ ദൃശ്യങ്ങളും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരം ഹമ്മറിലായിരുന്നു ടീം ഹോട്ടലിലേക്ക് യാത്ര തിരിച്ചത്. സാധരാണഗതിയില്‍ താരങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ടീം ബസ് എയര്‍പോര്‍ട്ടിലെത്തിയിരുന്നെങ്കിലും ഹമ്മര്‍ കണ്ടതോടെ ധോണി ഡ്രൈവിങ് സീറ്റിലേക്ക് ചാടി കയറുകയായിരുന്നു.
Also Read: ഹോം ഗ്രൗണ്ടില്‍ ചരിത്രമെഴുതാന്‍ മഹി; ധോണി നേടുമോ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ നേട്ടം
ധോണി ഹമ്മറില്‍ യാത്രക്കൊരുങ്ങുന്ന കണ്ടപ്പോള്‍ ഋഷഭ് പന്തും കേദാര്‍ ജാദവും ബസ് വിട്ട് ഹമ്മറിലേക്ക് ചാടിക്കയറുകയും ചെയ്തു. ധോണിയുടെ ഡ്രൈവിങ്ങിലായിരുന്നു പിന്നീട് ഈ താരങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങളെ കണാനെത്തിയ ആരാധകര്‍ ഈ കാഴ്ച കണ്ടതോടെ സെല്‍ഫിക്കായി വാഹനത്തിന് ചുറ്റും കൂടുകയും ചെയ്തു.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 07, 2019 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടീം ബസില്‍ നാളെയും പോകാം; ജന്മനാട്ടിലെ മത്സരത്തിന് ധോണിയെത്തിയത് ഹമ്മറില്‍; കൂടെ പന്തും ജാദവും







