Nita Ambani| 'യുവപ്രതിഭകളെ പരിപോഷിപ്പിക്കാൻ ശ്രമം'; പുതിയ വനിതാ താരങ്ങളെ സ്വന്തമാക്കിയതിനെ കുറിച്ച് മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി

Last Updated:

ജി കമാലിനി, നദീൻ ഡി ക്ലർക്ക്, സംസ്കൃതി ​​ഗുപ്ത, അക്ഷിത മഹേശ്വരി എന്നിവരെ മുംബൈ 2.2 കോടി രൂപ ചെലവഴിച്ചാണ് 14 അംഗ ടീമിലേക്ക് ചേർത്തത്. തമിഴ്‌നാട് യുവ വിക്കറ്റ് കീപ്പർ-ബാറ്റർ കമാലിനിക്കായി മാത്രം 1.60 കോടി രൂപയാണ് ചെലവിട്ടത്

News18
News18
വനിതാ പ്രീമിയർ ലീഗ് 2025 (WPL) ലേലത്തിൽ മുംബൈ ഇന്ത്യൻസ് ഉടമയായ നിത അംബാനി ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ജി കമാലിനി, നദീൻ ഡി ക്ലർക്ക്, സംസ്കൃതി ​​ഗുപ്ത, അക്ഷിത മഹേശ്വരി എന്നിവരെ മുംബൈ 2.2 കോടി രൂപ ചെലവഴിച്ചാണ് 14 അംഗ ടീമിലേക്ക് ചേർത്തത്. തമിഴ്‌നാട് യുവ വിക്കറ്റ് കീപ്പർ-ബാറ്റർ കമാലിനിക്കായി 1.60 കോടി രൂപയാണ് ചെലവിട്ടത്. ഇപ്പോൾ ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നാലാമത്തെ താരമായി കമാലിനി മാറി. കമാലിനിക്കായുള്ള ലേലത്തിൽ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. നദീൻ ഡി ക്ലർക്ക്, സംസ്കൃതി ഗുപ്ത, അക്ഷിത മഹേശ്വരി എന്നിവരെ അടിസ്ഥാന വിലയ്ക്കാണ് സ്വന്തമാക്കിയത്.
"ഇന്ന് ഞങ്ങൾക്കൊപ്പം ഒത്തുകൂടിയ ടീമിൽ എല്ലാവരും വളരെ സന്തുഷ്ടരും സംതൃപ്തരുമാണ്," - നിത അംബാനി പ്രസ്താവനയിൽ പറഞ്ഞു. "ലേലം ഒരേ സമയം ആവേശകരവും വൈകാരികവുമാണ്. ഇന്ന് ലേലത്തിൽ പങ്കെടുത്ത എല്ലാ പെൺകുട്ടികളെയും ഇപ്പോൾ മുംബൈ ഇന്ത്യൻസ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പെൺകുട്ടികളെയും കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു: ജി കമാലിനി, നദീൻ ഡി ക്ലർക്ക്, സംസ്കൃതി ​​ഗുപ്ത, അക്ഷിത മഹേശ്വരി."
പുതിയ കളിക്കാർക്കുള്ള സ്വാഗത സന്ദേശത്തിൽ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ തുടങ്ങിയ മികച്ച താരങ്ങളടങ്ങിയ പുരുഷ ടീമിന്റെ വിജയത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഫ്രാഞ്ചൈസി എപ്പോഴും പ്രതിഭകളെ 'പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും' ചെയ്യാൻ ലക്ഷ്യമിടുന്നുവെന്ന് നിത അംബാനി പറഞ്ഞു.
advertisement
"മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് ഞങ്ങൾ നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. മുംബൈ ഇന്ത്യൻസ് എപ്പോഴും യുവ പ്രതിഭകളെ കണ്ടെത്താനും വളർത്താനും വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ പുരുഷ ടീമിനൊപ്പവും ഞങ്ങൾ ഇത് ചെയ്തിട്ടുണ്ട്, ബുംറ, ഹാർദിക്, ഇപ്പോൾ തിലക് എന്നിവർ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാണുന്നത് അഭിമാനകരമായ ഒരു അനുഭവമാണ്. ഞങ്ങളുടെ പെൺകുട്ടികളോടും ഞങ്ങൾ ഇതേ കാര്യം ചെയ്യാൻ ശ്രമിക്കുന്നു. കഴിഞ്ഞ വർഷം, ഞങ്ങൾ സജനയെ ലേലത്തിൽ തിരഞ്ഞെടുത്തു. അവർ ഇപ്പോൾ ടീം ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് കാണുന്നത് അതിശയകരമാണ്."
advertisement
ലേല ദിവസം അണ്ടർ 19 വനിതാ ടി20 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച കമാലിനിയുടെ കാര്യവും നിത അംബാനി എടുത്തുപറഞ്ഞു. "ഈ വർഷം 16 വയസ്സുള്ള കമാലിനിയെക്കുറിച്ച് ഞങ്ങൾ വളരെ ആവേശത്തിലാണ്. ഞങ്ങൾ കുറച്ചു കാലമായി താരത്തെ പിന്തുടരുന്നു, അവൾ ശ്രദ്ധിക്കേണ്ട വളരെ ആവേശകരമായ ഒരു പുതിയ പ്രതിഭയാണ്. അങ്ങനെ, മൊത്തത്തിൽ, ലേലത്തിൽ ഒരു തൃപ്തികരമായ ദിവസം." - നിത അംബാനി പറ‍ഞ്ഞു.
മുംബൈ ഇന്ത്യൻസ് WPL 2025 ടീം: ഹർമൻപ്രീത് കൗർ, ഹെയ്‌ലി മാത്യൂസ്, പൂജ വസ്ത്രകർ, ഷബ്നിം ഇസ്മായിൽ, യാസ്തിക ഭാട്ടിയ, അമേലിയ കേർ, ക്ലോ ട്രയോൺ, നാറ്റ് സ്കൈവർ-ബ്രണ്ട്, അമൻദീപ് കൗർ, അമൻജോത് കൗർ, ജിന്റിമണി കലിത, കീർത്തന ബാലകൃഷ്ണൻ, എസ് സജന, സൈക ഇഷാഖ്, നദീൻ ഡി ക്ലർക്ക്, ജി കമാലിനി, ശിവാനി സിങ്, അക്ഷിത മഹേശ്വരി
മലയാളം വാർത്തകൾ/ വാർത്ത/Sports/
Nita Ambani| 'യുവപ്രതിഭകളെ പരിപോഷിപ്പിക്കാൻ ശ്രമം'; പുതിയ വനിതാ താരങ്ങളെ സ്വന്തമാക്കിയതിനെ കുറിച്ച് മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement