നെഹ്റുട്രോഫി ക്യാപ്റ്റന്‍സ് ക്ലിനിക്ക് തിങ്കളാഴ്ച; ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പും നടക്കും
Last Updated:
ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും, നിര്‍ദ്ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തുന്നതാണ് ക്യാപ്റ്റന്‍സ് ക്ലിനിക്.
ആലപ്പുഴ: 67 മത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രധാന മത്സരാവലികള്‍ ക്യാപ്റ്റന്‍മാര്‍ക്ക് വിവരിച്ചുനല്‍കുന്ന ക്യാപ്റ്റന്‍സ് ക്ലിനിക്കും ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പും തിങ്കളാഴ്ച നടക്കും. രാവിലെ 11 മണിക്കാണ് മത്സര വളളം കളിക്ക് മുന്നോടിയുളള 'ക്യാപ്റ്റന്‍സ് മീറ്റിംഗ്' നടക്കുക. ആലപ്പുഴ വൈഎംസിഎ ഹാളിലാണ് പരിപാടി.
ഈ വര്‍ഷത്തെ ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും, നിര്‍ദ്ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തുന്നതാണ് ക്യാപ്റ്റന്‍സ് ക്ലിനിക്. ഈ വര്‍ഷത്തെ നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ ചുണ്ടന്‍ വളളങ്ങളുടെയും, മറ്റ് കളി വളളങ്ങളുടെയും ക്യാപ്റ്റന്‍മാരും, ലീഡിംഗ് ക്യാപ്റ്റന്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കണ്ടേത്.
Also Read: 'ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ടീമുകള്‍ ഏതൊക്കെ?' ചുണ്ടന്‍വള്ളപ്പോരാട്ടത്തെ അടുത്തറിയാന്‍ വെബ്സൈറ്റും
ഇത്തവണ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കുതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നെഹ്‌റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന കളിവളളങ്ങളുടെ രജിസ്‌ട്രേഷന്‍ ഉറപ്പിക്കുന്നത് ഹാജരാകുന്ന ക്യാപ്റ്റന്റെയും ലീഡിംഗ് ക്യാപ്റ്റന്റെയും സാന്നിദ്ധ്യത്തില്‍ ക്യാപ്റ്റന്‍സ് മീറ്റിംഗില്‍ നടക്കുന്ന സൂഷ്മപരിശോധനയ്ക്ക് ശേഷമേ ഉണ്ടാവൂ.
advertisement
വള്ളംകളിക്ക് മുന്നോടിയായുള്ള ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് കളക്ട്രേറ്റ് വളപ്പിലുള്ള ജില്ലാ പ്ലാനിങ് ഓഫീസിലാണ് നടക്കുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2019 10:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
നെഹ്റുട്രോഫി ക്യാപ്റ്റന്‍സ് ക്ലിനിക്ക് തിങ്കളാഴ്ച; ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പും നടക്കും


