Novak Djokovic Disqualified| ലൈൻ ജഡ്ജിന്റെ മേൽ പന്ത് തട്ടി; നൊവാക്ക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു കളിക്കാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഇത് ഒരു പാഠമായി കാണേണ്ടതുണ്ട്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ജോക്കോവിച്ച്.
ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ നിന്ന് നിരാശാജനകമായ മടക്കം. ലൈൻ ജഡ്ജിന്റെ മേൽ പന്ത് തട്ടിയതിനെ തുടർന്നാണ് ജോക്കോവിച്ചിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റയുമായുള്ള മത്സരത്തിനിടെയാണ് ജോക്കോവിച്ചിന്റെ പന്ത് അബദ്ധത്തിൽ ലൈൻ ജഡ്ജിന് കൊണ്ടത്. പിന്നിലേക്ക് അടിച്ച പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ കൊള്ളുകയായിരുന്നു.
നിരാശവാനും ശൂന്യവുമായ അവസ്ഥ എന്നാണ് മത്സരത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ജോക്കോവിച്ചിന്റെ പ്രതികരണം. പന്ത് കൊണ്ട ലൈൻ ജഡ്ജിനെ സന്ദർശിച്ചതായും അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നതിൽ ദൈവത്തിന് നന്ദിയെന്നും ജോക്കോവിച്ച് പ്രതികരിച്ചു.
advertisement
താൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് പറഞ്ഞ ജോക്കോവിച്ച് അബദ്ധത്തിലാണെങ്കിലും തെറ്റായ കാര്യമാണ് താൻ ചെയ്തു പോയതെന്നും പറഞ്ഞു. പന്ത് കൊണ്ട വനിതയുടെ പേര് പുറത്തു പറയുന്നില്ലെന്നും അവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ടൂർണമെന്റിൽ നാലാം റൗണ്ടിൽ 5-6 ന് പാബ്ലോ കാരേനോയോട് പിന്നിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. റാക്കറ്റുകൊണ്ട് പുറകിലേക്ക് അടിച്ച പന്ത് ചെന്നു കൊണ്ടത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ. പന്തിന്റെ ശക്തിയിൽ അലറി കരഞ്ഞായിരുന്നു ലൈൻ ജഡ്ജായ വനിത കോർട്ടിലേക്ക് വീണത്.
advertisement
ഉടൻ തന്നെ ജോക്കോവിച്ച് അവർക്കൊപ്പമെത്തി ആശ്വസിപ്പിച്ചിരുന്നു. എന്നാൽ ടൂർണമെന്റിലെ നിയമം അനുസരിച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കപ്പെടും.
This whole situation has left me really sad and empty. I checked on the lines person and the tournament told me that thank God she is feeling ok. I‘m extremely sorry to have caused her such stress. So unintended. So… https://t.co/UL4hWEirWL
— Novak Djokovic (@DjokerNole) September 6, 2020
advertisement
സംഭവം നടന്ന് പത്ത് മിനുട്ടിനുള്ളിൽ, ടൂർണമെന്റ് റഫറി സോറിൻ ഫ്രിമേൽ ആർതർ ആഷേ സ്റ്റേഡിയത്തിലെത്തി ചെയർ അമ്പയർമാരുമായി ചർച്ച നടത്തി. പിന്നീട് ജോക്കോവിച്ചുമായും സംസാരിച്ചതിന് ശേഷമാണ് മത്സരത്തിൽ നിന്നും അയോഗ്യനാക്കിയത്.
പതിനെട്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് യുഎസ് ഓപ്പണിന് എത്തിയത്. തന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റിന് യുഎസ് ഓപ്പൺ സംഘാടകരോടും ആരാധകരോടും ജോക്കോവിച്ച് ഖേദം പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Novak Djokovic Disqualified| ലൈൻ ജഡ്ജിന്റെ മേൽ പന്ത് തട്ടി; നൊവാക്ക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി