• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics: ട്വിറ്ററിൽ ആഗോളതലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായി നീരജ് ചോപ്ര

Tokyo Olympics: ട്വിറ്ററിൽ ആഗോളതലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായി നീരജ് ചോപ്ര

നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടുന്ന വീഡിയോ ട്വിറ്ററില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഒളിമ്പിക്‌സ് വീഡിയോയായി മാറി. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഇത് പങ്കിടുകയുണ്ടായി.

News18

News18

  • Share this:


    കോവിഡ് മഹാമാരി കാലത്തും ജനങ്ങളുടെ ഹൃദയത്തുടിപ്പായി മാറിയ ടോക്കിയോ ഒളിമ്പിക്‌സ് അവസാനിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്‌സില്‍ മൊത്തം ഏഴ് മെഡലുകള്‍ നേടി ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിക്കുകയുണ്ടായി. ടോക്യോയില്‍ ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് ആളുകള്‍ ട്വിറ്ററില്‍ വിവിധ വിഷയങ്ങള്‍ക്ക് തിരഞ്ഞിരുന്നു. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.

    പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹോക്കി ടീമുകള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒളിമ്പിക് കായിക ഇനമായി ഹോക്കി മാറി. ജാവലിന്‍ ത്രോ, ഗോള്‍ഫ്, ഫെന്‍സിംഗ് എന്നിവയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇനങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. ഫീല്‍ഡ് ഹോക്കി, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ബാഡ്മിന്റണ്‍, റെസ്ലിംഗ്, ബോക്‌സിംഗ്, ഗോള്‍ഫ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട കായിക വിനോദങ്ങള്‍.

    ഇന്ത്യ മത്സരിച്ച ഒട്ടുമിക്കവാറും കായിക ഇനങ്ങളില്‍ സ്ത്രീകള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍, നീരജ് ചോപ്രയാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂന്നാമത്തെ അത്ലറ്റായി മാറിയത്. സൈക്കോം മീരാ ഭായ് ചാനു, പി വി സിന്ധു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റംഗ് പുനിയ, റാണി രാംപാല്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ അത്ലറ്റായി നീരജ് ചോപ്ര മാറി.

    കൂടാതെ, നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടുന്ന വീഡിയോ ട്വിറ്ററില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഒളിമ്പിക്‌സ് വീഡിയോയായി മാറി. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഇത് പങ്കിടുകയുണ്ടായി. നീരജ് ചോപ്രയാണ് ഒളിമ്പിക്‌സിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രമായിരുന്നത്. അദ്ദേഹത്തിന്റെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുകയും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ധാരാളം ആള്‍ക്കാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ പാരാലിമ്പിയന്‍മാരായ ദേവേന്ദ്ര ജജാരിയ മെഡലുകള്‍ നേടിയത് പാരാലിമ്പിക് ഗെയിംസ് ട്വിറ്ററിലെ മറ്റൊരു ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

    നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഈ കായിക മാമാങ്കം അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ ഇന്ത്യ തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. നീരജ് ചോപ്രയുടെ ചരിത്ര സ്വര്‍ണം നേട്ടം ജന മനസ്സുകളില്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും.

    മത്സര ഷെഡ്യൂളിന്റെ അവസാന ദിവസം നീരജ് ചോപ്രയുടെ സ്വര്‍ണവും കൂടി ചേര്‍ന്നതോടെ, ഇന്ത്യ ഒരു സ്വര്‍ണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകളുമായി ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതില്‍ അവസാനത്തേത് സൂപ്പര്‍ സ്റ്റാര്‍ ഗുസ്തി താരം ബജ്രംഗ് പുനിയ പൊരുതി നേടിയതാണ്.
    Published by:Sarath Mohanan
    First published: