പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ.
ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ. ക്വാർട്ടറിൽ സ്പെയിനായിരിക്കും ഇന്ത്യയുടെ എതിരാളി. ഇന്തോനേഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു എന്നിവരെ 5-1ന് പരാജയപ്പെടുത്തിയാണ് അങ്കിത-ധീരജ് സഖ്യം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. ഒന്നാം സെറ്റും (37-36) മൂന്നാം സെറ്റും(38-37) സ്വന്തമാക്കി 4 പോയിൻ്റോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. രണ്ടാം സെറ്റ് സമനിലയിലാണ് അവസാനിച്ചത് (38-38). സമനിലയിലായപ്പോൾ പങ്കിട്ട ഒരു പോയിൻ്റ് മാത്രമാണ് ഇന്തോനേഷ്യൻ ടീമിന് നേടാനായത്.
പാരീസ് ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ മുന്ന് മെഡലുകളാണ് നേടിയത്. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാക്കർ വെങ്കല മെഡലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലമെഡലും പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുസാലെ വെങ്കല മെഡലും നേടി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2024 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ