അശ്വിനെയും ജഡേജയെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണം; ഏത് മൈതാനത്തും ഇന്ത്യക്ക് ജയം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കും: പ്രഗ്യാന്‍ ഓജ

Last Updated:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഇനിയുള്ള പരമ്പരകള്‍ തുടങ്ങുന്നത്

ഐ പി എല്ലിന്റെ പതിനാലം സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി തിരക്കേറിയ ഷെഡ്യൂളുകളാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഇനിയുള്ള പരമ്പരകള്‍ തുടങ്ങുന്നത്. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതിന് വേണ്ടി ജൂണ്‍ 2ന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഫൈനലിനു ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. അതിനിടയിലായി ഇന്ത്യക്ക് ശ്രീലങ്കയിലും പര്യടനം നടത്തേണ്ടതുണ്ട്. അതിനുവേണ്ടി ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ശ്രീലങ്കയിലേക്ക് പോകുക.
ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ടീമിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. 20 അംഗ ടീമിനെയും നാല് സ്റ്റാന്റ്‌ബൈ താരങ്ങളേയുമാണ് തിരഞ്ഞെടുത്തത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നാല് സ്പിന്നര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസിന് അനുകൂലമായ ഇംഗ്ലണ്ട് പിച്ചുകളില്‍ എത്ര സ്പിന്നര്‍മാരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഏത് മൈതാനത്തും അശ്വിനും ജഡേജയ്ക്കും ഇന്ത്യക്കായി വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സ്പോര്‍ട്സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.
advertisement
'ഇംഗ്ലണ്ടില്‍ ഇരുവര്‍ക്കും ഒന്നിച്ച് കളിക്കാനാവും. കാരണം ഇരുവരും നന്നായി ബാറ്റ് ചെയ്യുന്നവരുമാണ്. കൂടാതെ ഏത് മൈതാനത്ത് പന്തെറിയാനുള്ള അനുഭവസമ്പത്തും ഇവര്‍ക്കുണ്ട്. പ്ലസ് പോയിന്റായി പറഞ്ഞാല്‍ ജഡേജയെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിക്കാനാവും. ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡുകള്‍ നോക്കുക, മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവന് ദീര്‍ഘദൂരം ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഇരുവരെയും ഒന്നിച്ച് കളിപ്പിക്കുമെന്നാണ് പ്രതീക്ഷ. കാരണം, ഏത് സാഹചര്യത്തിലും ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാനുള്ള പരിചയസമ്പത്ത് ഇരുവര്‍ക്കുമുണ്ട്'- ഓജ പറഞ്ഞു.
advertisement
ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെട്ടിരുന്നു. അശ്വിനും ജഡേജയും ബാറ്റ് ചെയ്യുന്ന രീതി വെച്ച് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഘടനയ്ക്ക് ഇരുവരും യോജിച്ചവരാണെന്നും ഇരുവരും കളിക്കുന്നത് ടീമിന് ഓള്‍റൗണ്ട് സന്തുലിതാവസ്ഥ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലമായതിനാല്‍ പിച്ച് വരണ്ടിരിക്കുമെന്നും അതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിക്കുമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഏത് മൈതാനത്തും ഏത് വമ്പന്‍ ബാറ്റ്‌സ്മാന്മാരെയും എറിഞ്ഞൊതുക്കാനുള്ള ബോളര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് ഈയിടെ നടന്ന പരമ്പരകളിലൂടെ വ്യക്തമായതിനാല്‍ അവര്‍ പേസിന് അനുകൂലമായി പിച്ചൊരുക്കാന്‍ സാധ്യതയില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അശ്വിനെയും ജഡേജയെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണം; ഏത് മൈതാനത്തും ഇന്ത്യക്ക് ജയം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കും: പ്രഗ്യാന്‍ ഓജ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement