ഐ പി എല്ലില്‍ ഇത്തവണത്തെ മികച്ച യുവതാരം ആര്? രാജസ്ഥാന്‍ താരത്തിന്റെ പേര് നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് യുവ പേസ് ബൗളറുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐ പി എല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായത് ഐ പി എല്ലാണ്. ഇത്തവണത്തെ സീസണ്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.
ഇപ്പോള്‍ ഈ സീസണിലെ ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് യുവ പേസ് ബൗളറുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണില്‍ തന്നെ അത്ഭുതപ്പെടുത്തിയത് രാജസ്ഥാന്‍ ബോളര്‍ ചേതന്‍ സക്കറിയ ആണെന്നാണ് ആകാശ് ചോപ്ര വെളിപ്പെടുത്തിയത്. 'അയാള്‍ ഞങ്ങളെയെല്ലാം ഏറെ അത്ഭുതപ്പെടുത്തി. അരങ്ങേറ്റത്തില്‍ തന്നെ ബൗളിംഗ് പ്രകടനം കൊണ്ടും കളിയോടുള്ള അവന്റെ അടങ്ങാത്ത സമീപനം കൊണ്ടും സക്കറിയ എല്ലാ മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ ഏറെ മതിപ്പുളവാക്കിയിരുന്നു. പന്ത് ഒരേസമയം അകത്തേക്കും പുറത്തേത്തും സ്വിങ്ങ് ചെയ്യിക്കാന്‍ സക്കറിയക്ക് കഴിയും. കൂടാതെ ആദ്യ ഐ പി എല്‍ എന്ന യാതൊരു ഭയവും അവന്റെ ബൗളിങ്ങില്‍ ഇല്ല.അവന്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടും'- ആകാശ് ചോപ്ര പറഞ്ഞു.
advertisement
ആര്‍ സി ബിയുടെ നെറ്റ്സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്.
advertisement
ഇത്തവണ തുടക്കം മുതലേ തിരിച്ചടികള്‍ നേരിട്ട ടീമാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ടീം. ബോളിങ് യൂണിറ്റിന്റെ കുന്തമുനയായ ജോഫ്ര ആര്‍ച്ചര്‍ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാല്‍ ഈ സീസണില്‍ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമത്സരത്തിന് ശേഷം പരിക്കേറ്റ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സും ഇംഗ്ലണ്ടിലേക്ക് മടങ്ങി. എന്നാല്‍ സീനിയര്‍ താരങ്ങളോടൊപ്പം ചേതന്‍ സക്കറിയ മികച്ച രീതിയില്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദത്തിലാക്കി. ഫീല്‍ഡിങ്ങിലും ഗംഭീര പ്രകടനമാണ് സക്കറിയ പുറത്തെടുത്തത്.
Location :
First Published :
May 12, 2021 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
ഐ പി എല്ലില്‍ ഇത്തവണത്തെ മികച്ച യുവതാരം ആര്? രാജസ്ഥാന്‍ താരത്തിന്റെ പേര് നിര്‍ദേശിച്ച് ആകാശ് ചോപ്ര