'പേരുപയോഗിച്ച് മാര്‍ക്കറ്റിങ്ങിന് ശ്രമിച്ചു'; വിവിധ കമ്പനികളോട് ഒരു കോടി രൂപയാവശ്യപ്പെട്ട് പൃഥ്വി ഷായുടെ മാനേജ്‌മെന്റ്
Last Updated:
ന്യൂഡല്‍ഹി: അരങ്ങേറ്റ മത്സരത്തിലെ റെക്കോര്‍ഡ് സെഞ്ച്വറിയുമായി കളം നിറഞ്ഞ പതിനെട്ടുകാരന്‍ പൃഥ്വി ഷായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഭാവിയുടെ വാഗ്ദാനമായാണ് താരം വിലയിരുത്തപ്പെടുന്നത്. രാജ്‌കോട്ടില്‍ വിന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു ചരിത്രം രചിച്ച പൃഥ്വി ഷായുടെ പ്രകടനം.
ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് താരത്തിനു അഭിനന്ദനങ്ങളുമായി നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും താരത്തെ അഭിനന്ദിച്ച് നിരവധി മെസേജുകള്‍ പ്രചരിക്കപ്പെടുകയും ചെയ്തു. താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി കമ്പനികളാണ് ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതിനെതിരെ ഇപ്പോള്‍ പൃഥ്വി ഷായുടെ മാനേജ്‌മെന്റ് രംഗത്തെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
താരത്തിന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള മെസേജുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പേരുപയോഗിച്ചതിനു ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാര്‍ക്കറ്റിങ്ങ് ടീം സ്വിഗ്ഗിയ്ക്കും ഫ്രീചാര്‍ജ്ജിനും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ പേരുപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ മെസ്സേജ് പ്രചരിപ്പിച്ചത് നിയമലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ്.
advertisement
നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് സ്വിഗ്ഗിയും ഫ്രീചാര്‍ജ്ജും തങ്ങളുടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പേരുപയോഗിച്ചുള്ള മാര്‍ക്കറ്റിങ്ങ് രീതിയാണിതെന്നും നിരാശയുണര്‍ത്തുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്നുമാണ് പൃഥ്വി ഷായുടെ മാര്‍ക്കറ്റിങ്ങ് കമ്പനി പറയുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പേരുപയോഗിച്ച് മാര്‍ക്കറ്റിങ്ങിന് ശ്രമിച്ചു'; വിവിധ കമ്പനികളോട് ഒരു കോടി രൂപയാവശ്യപ്പെട്ട് പൃഥ്വി ഷായുടെ മാനേജ്‌മെന്റ്


