'ആളിക്കത്തിയിട്ടും വെളിച്ചമാകാതെപോയവര്‍'; മിന്നുന്ന തുടക്കത്തിനുശേഷം തകര്‍ന്നുപോയ അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍
Last Updated:
ക്രിക്കറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമായ പ്രകടനമാണ് ഓപ്പണിങ്ങ് സഖ്യത്തിന്റേത്. ഏത് ഫോര്‍മാറ്റിലായാലും ഓപ്പണിങ്ങ് ജോഡികള്‍ തിളങ്ങിയാല്‍ ടീമിന് മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും എതിരാളികളെ സമര്‍ദ്ദത്തിലാഴ്ത്താനും കഴിയും. ഓപ്പണിങ്ങ് താരമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറി മികച്ച ഇന്നിങ്ങ്‌സുകള്‍ കാഴ്ചവെച്ച ശേഷം എവിടെയുമെത്താതെ പോയ നിരവധി താരങ്ങളുണ്ട് ചരിത്രത്തില്‍. നാളെയുടെ താരങ്ങളാകുമെന്ന് വാഴ്ത്തപ്പെട്ടവരായിരുന്നു അവരില്‍ ഏറെയും.
മത്സരത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദവും ടീം വെച്ച് പുലര്‍ത്തുന്ന അമിത പ്രതീക്ഷയുമായിരുന്നു പലതാരങ്ങളുടെയും കരിയര്‍ തകരാന്‍ കാരണമായത്. പ്രതിഭകളുടെ ധാരാളത്തിത്തതിനിടയില്‍ അവസരം ലഭിക്കാതെ പുറന്തള്ളപ്പെട്ട താരങ്ങളും കുറവല്ല. നാളെയുടെ താരങ്ങളാകുമെന്ന് കരുതി എവിടെയും എത്താതെപോയ അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാരെ പരിചയപ്പെടാം.
1. ആകാശ് ചോപ്ര
ഫസ്റ്റ് ക്ലസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ആകാശ് ചോപ്ര. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ ടീമില്‍ ചോപ്ര കാഴ്ചവെച്ചത്. എന്നാല്‍ പിന്നീടുള്ള 10 മത്സരങ്ങളില്‍ നിന്ന് വെറും 437 റണ്‍സായിരുന്നു താരം നേടിയത്. അതും 23 എന്ന ആവറേജില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയായിരുന്നു ആ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.
advertisement
ഓസീസിനെതിരെ വീരേന്ദര്‍ സെവാഗിനൊപ്പം മികച്ച തുടക്കമായിരുന്നു ആകാശ് ചോപ്ര കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് പാകിസ്താനെതിരെ നടന്ന പരമ്പരയില്‍ താരത്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല. അതിനുശേഷം 2004 ല്‍ ഓീസിനെതിരെയും പരാജയപ്പെട്ട താരത്തിന്റെ കരിയര്‍ അവിടെ അവസാനിക്കുകയായിരുന്നു. തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ചോപ്ര അവസാനിപ്പിച്ചത് 29 സെഞ്ച്വറികളുടെയും 53 അര്‍ദ്ധ സെഞ്ച്വറികളുടെയും പിന്‍ബലത്തില്‍ നേടിയ 10839 റണ്‍സോടെയായിരുന്നു.
2. ദേവാങ് ഗാന്ധി
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണറായി 1999- 2001 കാലത്ത് അരങ്ങേറിയ താരമായിരുന്നു ദേവാങ് ഗാന്ധി. ന്യൂസിലാന്‍ഡിനെതിരെ മൊഹാലിയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഇരുനൂറിനുത്ത് റണ്‍സ് സ്‌കോര്‍ ചെയ്ത താരം ഭാവിയുടെ വാഗ്ദാനമായി വാഴ്ത്തപ്പെടുകയും ചെയ്തു.
advertisement
എന്നാല്‍ അതേവര്‍ഷം ഓസീസിനെതിരെ നടന്ന പരമ്പരയില്‍ ദേവാങ്ങിന്റെ മറ്റൊരു മുഖമായിരുന്നു പ്രകടമായത്. മഗ്രാത്തിനെ പോലുള്ള ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ താരം കഷ്ടപ്പെടുകയായിരുന്നു. വെറും നാല് മത്സരങ്ങള്‍കൊണ്ട് ദേവാങ് ഗാന്ധിയുടെ ടെസ്റ്റ് കരിയര്‍ അവസാനിക്കുകയും ചെയ്തു. 204 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ ആകെ സമ്പാദ്യം. മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരം നേടിയത് വെറും 49 റണ്‍സും.
advertisement
3. ശിവ് സുന്ദര്‍ ദാസ്
എസ്എസ് ദാസ് എന്ന പേരുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നുവന്ന ഈ ഓപ്പണര്‍ മികച്ച തുടക്കമായിരുന്നു അന്താരാഷ്ട്ര കരിയറില്‍ കുറിച്ചത്. പക്ഷേ 23 ടെസ്റ്റിലും നാല് ഏകിനങ്ങളിലും ആ കരിയര്‍ അവസാനിക്കുകയായിരുന്നു. 23 ടെസ്റ്റില്‍ നിന്ന് ശിവ സുന്ദര്‍ ദാസ് നേടിയത് 1326 റണ്‍സായിരുന്നു. അതും ഒമ്പത് അര്‍ദ്ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടെ.
അര്‍ദ്ധ സെഞ്ച്വറികള്‍ സെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ കഴിയാതെയായിരുന്നു പലപ്പോഴും താരം പുറത്തായത്. അതോടൊപ്പം വീരേന്ദര്‍ സെവാഗ് എന്ന ബറ്റ്‌സ്മാന്റെ ഉദയവും ദാസിന് വിനയായി. സെവാഗിന്റെ വെടിക്കെട്ട് ഓപ്പണിങ്ങിന് മുന്നില്‍ കാഴ്ചക്കാരനാകേണ്ടി വന്ന ദാസിന്റെ ആഭ്യന്തര കരിയര്‍ അവസാനിക്കുന്നത് 2103 ലാണ്.
advertisement
4. സദഗോപന്‍ രമേഷ്
ഇന്ത്യ കണ്ട് എക്കാലത്തെയും മികച്ച ഓപ്പണര്‍ എന്ന വിശേഷണവുമായായിരുന്നു രമേഷ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും രണ്ട് അത്യുഗ്രന്‍ സെഞ്ച്വറിയുമായിരുന്നു താരം നേടിയത്. ക്രീസില്‍ മികച്ച ചലനങ്ങളോടെ നിറഞ്ഞാടിയ താരത്തെ മാധ്യമങ്ങള്‍ ഏറെ വാഴ്ത്തുകയും ചെയ്തു.
advertisement
പക്ഷേ 1999 - 2001 കാലയളവില്‍ 19 ടെസ്റ്റിലും 24 ഏകദിനങ്ങളിലും രമേഷിന് ഒതുങ്ങേണ്ടി വന്നു. 2001 ലെ ശ്രീലങ്കന്‍ പര്യടനത്തിലെ മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിട്ടും താരം ടീമില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് 2003/2004 ലെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ട രമോഷിനു ആദ്യ ഇലവനില്‍ അവസരം ലഭിച്ചുമില്ല. 2008 ലാണ് താരം ക്രിക്കറ്റിനോട് വിടപറയുന്നത്.
5. അഭിനവ് മുകുന്ദ്
28 കാരനായ തമിഴ്‌നാട് ഓപ്പണര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ 21 ാം വയസിലായിരുന്നു. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ട താരം മൂന്ന് മത്സരങ്ങള്‍ കളിക്കുകയും 147 റണ്‍സ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ മികച്ചൊരു സ്‌കോര്‍ കുറിക്കാന്‍ താരത്തിനു കഴിയാതെ പോയി. പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റിലിറങ്ങിയ താരം അവിടുത്തെ സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു.
advertisement
രണ്ട് ടെസ്റ്റുകളില്‍ നിന്ന് 64 റണ്‍സാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. പിന്നീട് ആറുകൊല്ലം ഇന്ത്യന്‍ ടീമില്‍ എത്താതിരുന്ന താരം 2017 ല്‍ വീണ്ടും തിരിച്ചെത്തി. മരളി വിജയിക്ക് പരിക്കേറ്റപ്പോഴായിരുന്നു മുകുന്ദിന്റെ മടക്കം. എന്നല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരാഗത്വം താരത്തിനു ലഭിച്ചില്ല. ഏഴു ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 325 റണ്‍സാണ് മുകുന്ദിന്റെ സമ്പാദ്യം. പൃഥ്വി ഷായും കെഎല്‍ രാഹുവും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്നതോടെ മുകുന്ദ് ടീമിന് പുറത്ത് തന്നെ നില്‍ക്കാനാണ് സാധ്യത.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആളിക്കത്തിയിട്ടും വെളിച്ചമാകാതെപോയവര്‍'; മിന്നുന്ന തുടക്കത്തിനുശേഷം തകര്‍ന്നുപോയ അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍


