റൊണാൾഡോയുടെ ഷെഫാകുന്നോ? മാസം നാലര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും ആളില്ല!
- Published by:Anuraj GR
- news18-malayalam
Last Updated:
പോർച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് റൊണാൾഡോ അന്വേഷിക്കുന്നത്
ലോക റെക്കോർഡ് പ്രതിഫലം നേടി സൌദിയിലെ അൽ നാസ്ർ ക്ലബിലെത്തിയ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ഷെഫിനെ വേണം. എന്നാൽ മാസം നാലര ലക്ഷം രൂപ ഓഫർ ചെയ്തിട്ടും ഒരു ഷെഫിനെ റൊണാൾഡോയ്ക്ക് കിട്ടുന്നില്ല. അതിന് കാരണം താരം മുന്നോട്ടുവെക്കുന്ന കടുപ്പമേറിയ നിബന്ധനകൾ അംഗീകരിക്കാൻ ഷെഫുമാർ തയ്യാറാകാത്തതാണത്രെ.
ദി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സൂപ്പതാരം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗലും ഇപ്പോൾ ഗൾഫ് രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിഗത ഷെഫിനെ കണ്ടെത്തുക എന്നതാണ്. പോർച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് റൊണാൾഡോയും പങ്കാളിയും അന്വേഷിക്കുന്നത്.
ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ, ഷെഫിന് പ്രതിമാസം 4,500 പൗണ്ട് (4,52,299 രൂപ) ശമ്പളം ലഭിക്കുമെന്നാണ് റൊണാൾഡോയുമായി അടുപ്പമുള്ളവർ പറയുന്നത്.
അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കക്കാരം നേടിയ റൊണാൾഡോ തന്റെ പ്രൌഢഗംഭീരമായ കരിയറിന്റെ അവസാന ഘട്ടം അൽനാസറിൽ ആഘോഷത്തോടെ കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്, കൂടാതെ പോർച്ചുഗലിലെ ക്വിന്റാ ഡാ മറിൻഹയിൽ തന്റെ കുടുംബത്തിനായി ഒരു മാളിക പണിയുന്ന തിരക്കിലുമാണ് താരം. 37 കാരനായ അദ്ദേഹം 2021 സെപ്റ്റംബറിൽ ഭൂമി വാങ്ങിയെന്നും അദ്ദേഹത്തിന്റെ സ്വപ്ന ഭവനം 2023 ജൂണിൽ പൂർത്തിയാകുമെന്നും പറയപ്പെടുന്നു.
advertisement
2.5 വർഷത്തെ കരാറിൽ സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ ചേർന്ന റൊണാൾഡോയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കാമുകി ജോർജിന റോഡ്രിഗസും അവരുടെ കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ഥിരതാമസം അന്വേഷിക്കുന്നതിനിടെ റിയാദിന്റെ മധ്യഭാഗത്തുള്ള ഫോർ സീസൺസ് ഹോട്ടലിലെ സ്യൂട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.
അതേസമയം, അൽ നാസറിന് വേണ്ടി കരാറൊപ്പിട്ട ശേഷം സൗദി അറേബ്യയിലെ തന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. റിയാദിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരം സൗദി ഓൾ-സ്റ്റാർ ഇലവനെ നയിച്ചു. മത്സരം, 5-4-ന് വിജയിച്ചത് പിഎസ്.ജി ആയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 21, 2023 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റൊണാൾഡോയുടെ ഷെഫാകുന്നോ? മാസം നാലര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും ആളില്ല!








