കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം; ആഘോഷങ്ങളില്ലാതെ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം

Last Updated:

കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിൻ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ആ പേര് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഒരു വികാരമാണ്. ക്രിക്കറ്റ് ദൈവവുമായി ബന്ധപ്പെട്ടതെന്തും ആരാധകർക്ക് ആഘോഷവുമാണ്. ഇന്ന് സച്ചിന്റെ 47ാം ജന്മദിനമാണ്. ഏറെ വിപുലമായി തന്നെ സച്ചിന്റെ ജന്മദിനം എല്ലാവർഷവും ആരാധകർ ആഘോഷമാക്കാറുണ്ട്. എന്നാൽ ഇത്തവണ ജന്മദിന ആഘോഷങ്ങൾ ഇല്ലെന്നാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് 19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിൻ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആഘോഷങ്ങളുടെ സമയമല്ല ഇതെന്ന് സച്ചിൻ തീരുമാനിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻ‌നിരയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, പൊലീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു- സച്ചിനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം സംഭാവന നൽകിയിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്തത്. ഇതിനു പുറമെ ജനങ്ങൾക്കായി അവബോധവും നൽകുന്നുണ്ട്.
advertisement
[NEWS]ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ [NEWS]
അതേസമയം സച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ സാമൂഹിക സേവനങ്ങൾ കൂട്ടിയിണക്കി പുത്തൻ ജന്മദിനാശംസ സമൂഹമാധ്യമത്തിലൂടെ നേരാനും സച്ചിന്റെ അപൂർവ ചിത്രങ്ങൾ പങ്കുവയ്ക്കാനും ആരാധകർ പദ്ധതിയിടുന്നുണ്ട്. സച്ചിന് ജന്മദിനാശംസകൾ നേർന്ന് ഇതിനോടകം തന്നെ പലരും രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം; ആഘോഷങ്ങളില്ലാതെ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement