ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ

Last Updated:

പാറപ്പറമ്പിൽ ജോർജ് വർഗീസാണ് ജേതാവായത്. എന്നാൽ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങൾ അറിയിച്ചു.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പത്ത് ലക്ഷം ഡോളർ(7.5കോടിയിലേറെ രൂപ) സമ്മാനം നേടിയ മലയാളിയെ തിരഞ്ഞ് അധികൃതർ. പാറപ്പറമ്പിൽ ജോർജ് വർഗീസാണ് ജേതാവായത്.
എന്നാൽ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങൾ അറിയിച്ചു. വിശദാംശങ്ങൾ അറിവായിട്ടില്ല. 328–ാം സീരീസിലെ 1017 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് ഗ്രിഗിയോ മാഗ്നി ആഡംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഡംബര കാറും ലഭിച്ചു.
advertisement
[NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് നറുക്കെടുപ്പ് നടന്നത്. ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോലിൻ ആണ് നറുക്കെടുപ്പ് നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ
Next Article
advertisement
കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥി
കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥി
  • വി എസ് സുജിത്ത് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

  • കുന്നംകുളം പോലീസ് മർദനത്തിനിരയായ സുജിത്ത് കേരളത്തിലെ പോലീസ് അതിക്രമങ്ങൾക്കെതിരെ ജനവിധി തേടുന്നു.

  • ചൊവ്വന്നൂർ ഡിവിഷൻ സിപിഎമ്മിന്റെ കുത്തകയാണെങ്കിലും 13 വർഷമായി നാട്ടുകാർക്ക് സുജിത്തിനെ അറിയാം.

View All
advertisement