COVID 19 | മഹാരാഷ്ട്രയിൽ വൈറസ് ബാധിതർ 6,427; മന്ത്രി ജിതേന്ദ്ര ഔഹാദിനും കോവിഡ് പോസിറ്റീവ്

Last Updated:

ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 778 പുതിയ കോവിഡ് കേസുകളാണ്.

മുംബൈ: ഇന്ത്യയിൽ കോവിഡ് രൂക്ഷമേഖലയായി മഹാരാഷ്ട്ര മാറുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 778 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6,427 ആയി.
283 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബധിച്ച് മരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 14 മരണങ്ങളാണ്. 840 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിലെ ഭവന നിർമാണ മന്ത്രി ജിതേന്ദ്ര ഔഹാദിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരത്തേ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇദ്ദേഹവും കുടുംബവും ക്വാറന്റൈനിലായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തേ ഏപ്രിൽ 13 ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം അടുത്ത് ഇടപഴകിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ‍് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്.
advertisement
BEST PERFORMING STORIES:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ [NEWS]ഫാവിപിറാവിർ നിർമ്മിക്കാൻ ഇന്ത്യ തയ്യാർ;ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ: CSIR [NEWS]റമളാൻ; റസ്​റ്ററൻറുകളിൽ നിന്നും രാത്രി 10 മണി വരെ പാർസൽ വാങ്ങാം [NEWS]
അതേസമയം, കഴിഞ്ഞ ഏഴ് ദിവസമായി രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചത്. 14 ഹോട്ട്സ്പോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ച് ഹോട്ട്സ്പോട്ടുകൾ മാത്രമാണുള്ളതെന്നും മന്ത്രി പറയുന്നു.
advertisement
മരണ നിരക്ക് കുറക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ‍് ബാധിച്ച് മരിച്ചവരിൽ 78.9 ശതമാനവും 51 നും 60 നും ഇടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവരാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മഹാരാഷ്ട്രയിൽ വൈറസ് ബാധിതർ 6,427; മന്ത്രി ജിതേന്ദ്ര ഔഹാദിനും കോവിഡ് പോസിറ്റീവ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement