'അടിപൊളി പി ആർ ശ്രീജേഷ്'; ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കർ

Last Updated:

ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് സച്ചിൻ കുറിച്ചത്

ഒളിംപിക്‌സില്‍ വെങ്കലം നേടിയ പിആർ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. അടിപൊളി എന്ന് മലയാളത്തില്‍ എഴുതിക്കൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് താരം കുറിച്ചത്. കായികലോകത്തോടുള്ള ശ്രീജേഷിന്റെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണെന്നും സച്ചിൻ കുറിച്ചു.
'അടിപൊളി പി ആർ ശ്രീജേഷ്.. വർഷങ്ങളായി നിങ്ങൾ പൂർണ ഹൃദയത്തോടെ ഗോൾപോസ്റ്റിന് മുന്നിൽ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. 10 പേരുമായി നമ്മൾ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിയ്‌ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ത്യാഗങ്ങൾക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരുന്നു', സച്ചിൻ കുറിച്ചു.
advertisement
advertisement
പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടാനായതോടെ മെഡൽ തിളക്കത്തിൽ ശ്രീജേഷിന് കളിക്കളത്തിൽ നിന്നും മടങ്ങാനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരംകൂടിയായിരുന്നു ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടിപൊളി പി ആർ ശ്രീജേഷ്'; ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കർ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement