സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം സൽമാൻ ഫാറൂഖിന്

Last Updated:
തിരുവനന്തപുരം: 62-ാമത് സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം ആതിഥേയ ജില്ലയിൽനിന്നുള്ള സൽമാൻ ഫാറൂഖിന്. ആദ്യ ഇനമായ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് സായി തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖ് സ്വർണം നേടിയത്. കോതമംഗലം മാർ ബേസിലിന്റെ എൻ വി അമിത്തിനാണ് വെള്ളി.
3000 മീറ്റർ സീനിയർ വിഭാഗത്തിൽ കോതമംഗലം മാർ ബേസിലിന്റെ ആദർശ് ഗോപി സ്വർണം സ്വന്തമാക്കി. രണ്ടാം സ്ഥാനം എം അജിത്തിനാണ്( സി എം ടി മാത്തൂർ പാലക്കാട്). 3000 ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഹോളി ഏഞ്ചൽസ് സ്കൂളിലെ സനിക കെ.പി ഒന്നാമതെത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ് സമാപിക്കുന്നത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ജേതാക്കൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം സൽമാൻ ഫാറൂഖിന്
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement