വിക്കറ്റ് കീപ്പറായി സഞ്ജു; യശ്വസ്വി ജയ്സ്വാളിന് അരങ്ങേറ്റം; മൂന്നാം ടി20 വിൻഡീസിന് ബാറ്റിങ്
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്
ഗയാന: വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇഷാൻ കിഷന് പകരം മലയാളി താരം സഞ്ജു വി സാംസൺ വിക്കറ്റ് കീപ്പർ. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഐപിഎല്ലിലെ സൂപ്പർതാരം യശ്വസ്വി ജയ്സ്വാൾ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന യശ്വസ്വി ജയ്സ്വാള്‍ ഇഷാൻ കിഷന് പകരക്കാരനായാണ് ടീമിലെത്തിയത്. രവി ബിഷ്നോയ്ക്ക് പകരക്കാരനായി കുല്‍ദീപ് യാദവും ടീമിലെത്തി. പരിക്കേറ്റ മുൻനായകൻ ജേസൺ ഹോൾഡർ ഇല്ലാതെയാണ് വിൻഡീസ് ഇറങ്ങിയത്. ഹോൾഡറിന് പകരം റോസ്റ്റൻ ചേസ് പ്ലേയിങ് ഇലവനിലെത്തി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പർ), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍
advertisement
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, കൈല്‍ മേയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പൂരൻ(വിക്കറ്റ് കീപ്പർ), റോവ്മാൻ പവല്‍(ക്യാപ്റ്റൻ), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ്, അകേല്‍ ഹൊസൈൻ, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 08, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിക്കറ്റ് കീപ്പറായി സഞ്ജു; യശ്വസ്വി ജയ്സ്വാളിന് അരങ്ങേറ്റം; മൂന്നാം ടി20 വിൻഡീസിന് ബാറ്റിങ്