ബുംറയ്ക്ക് പൂജ്യത്തിൻെറ റെക്കോഡ്; 2024 ടി20 ലോകകപ്പിലെ നമ്പർ കണക്കുകൾ

Last Updated:

ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ ടി20 ലോകകപ്പിൽ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന 2024 ടി20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായിരിക്കുകയാണ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇത്തവണത്തെ ലോകകപ്പിലെ രസകരമായ ചില നമ്പറുകൾ അറിയാം.
7.09 – ടി20 ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റൺറേറ്റാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021ൽ യുഎഇയിൽ നടന്ന ലോകകപ്പിലെ 7.43 ആയിരുന്നു നേരത്തെ ഒന്നാമത്.
517 – ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ടി20 ലോകകപ്പാണിത്. ആദ്യമായാണ് ഒരു ടി20 ലോകകപ്പിൽ 500ലധികം സിക്സറുകൾ പിറക്കുന്നത്.
1 – ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ ടി20 ലോകകപ്പിൽ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു.
advertisement
2 – ഒരു താരം പോലും സെഞ്ചുറി നേടാത്ത രണ്ടാമത്തെ ടി20 ലോകകപ്പാണിത്. നേരത്തെ 2009ലും ഇങ്ങനെ സംഭവിച്ചിരുന്നു. അഫ്ഗാനിസ്താനെതിരെ 98 റൺസ് നേടിയ വിൻഡീസിൻെറ നിക്കോളാസ് പൂരനാണ് ഇത്തവണ വ്യക്തിഗത ടോപ് സ്കോറർ.
19 – ഏറ്റവും കൂടുതൽ നാലോ അതിലധികമോ വിക്കറ്റ് നേട്ടം ഉണ്ടായ ലോകകപ്പാണിത്. 2021ലെ 14 ആയിരുന്നു നേരത്തെ റെക്കോഡ്.
4.17 – ഒരു ലോകകപ്പിൽ 100ലധികം പന്തെറിഞ്ഞവരിൽ ഏറ്റവും മികച്ച ഇക്കോണമിയെന്ന റെക്കോഡ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കൈവരിച്ചിരിക്കുകയാണ്.
advertisement
3 – ബുംറ നേടിയ വിക്കറ്റുകളും ബൗണ്ടറികളും തമ്മിലുള്ള വ്യത്യാസം 3 ആണ്. 15 വിക്കറ്റുകൾ നേടിയപ്പോൾ 12 ബൗണ്ടറികൾ മാത്രമാണ് വഴങ്ങിയത്.
1 – ഒരു റൺ പോലും നേടാതെ ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരീസ് സ്വന്തമാക്കുന്ന ആദ്യത്തെ കളിക്കാരനായും ജസ്പ്രീത് ബുംറ മാറി.
14 – ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ എതിരാളികളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം കൈവരിച്ച് ഇന്ത്യയുടെ ഋഷഭ് പന്ത്.
advertisement
17 – ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറെന്ന നേട്ടം പങ്കുവെച്ച് ഇന്ത്യയുടെ അർഷ്ദീപ് സിങ്ങും അഫ്ഗാൻെറ ഫസൽഹഖ് ഫാറൂഖിയും.
5 – ഈ ലോകകപ്പിൽ 5 തവണയാണ് ഏതെങ്കിലും ടീം 120ൽ കുറഞ്ഞ സ്കോറിന് പുറത്തായത്.
1 – കളിക്കാരനെന്ന നിലയിലും (2007) പിന്നീട് ക്യാപ്റ്റനെന്ന (2024) നിലയിലും ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ക്രിക്കറ്റായി രോഹിത് ശർമ.
44 – ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകളെന്ന റെക്കോഡും പിറന്നു.
advertisement
23 – ഐസിസി ടി20 ഫൈനലിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് ഫിഫ്ടി സ്വന്തമാക്കി ഹെൻറിക് ക്ലാസൻ.
5-3 – അഫ്ഗാനിസ്ഥാൻ വിജയിച്ച മത്സരങ്ങളിലെല്ലാം (5) എതിർ ടീമിനെ ഓൾഔട്ടാക്കി. തിരിച്ച് പരാജയപ്പെട്ട മത്സരങ്ങളിലെല്ലാം (3) ഓൾ ഔട്ടാവുകയും ചെയ്തു.
0 – ന്യൂസിലൻഡും കാനഡയും തമ്മിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഒരൊറ്റ സിക്സർ പോലും പിറന്നില്ല.
4 – കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ട് പാപ്പുവ ന്യൂ ഗിനിയയും ഒമാനും.
advertisement
171 – ഒരു ഹാഫ് സെഞ്ചുറി പോലും നേടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി ഋഷഭ് പന്ത്.
96 – ഒരു സിക്സർ പോലും വഴങ്ങാതെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ് റെക്കോഡിട്ട് മുഹമ്മദ് ആമിർ.
2 – ആദ്യ ഏഴ് മത്സരങ്ങളിൽ വിരാട് കോഹ്ലി അടിച്ചത് ആകെ രണ്ട് ഫോറായിരുന്നു. എന്നാൽ ഫൈനലിൽ ഒരൊറ്റ ഓവറിൽ തന്നെ താരം മൂന്ന് ഫോറടിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബുംറയ്ക്ക് പൂജ്യത്തിൻെറ റെക്കോഡ്; 2024 ടി20 ലോകകപ്പിലെ നമ്പർ കണക്കുകൾ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement