Tokyo Paralympics | ഇന്ത്യക്ക് തിരിച്ചടി; വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡല്‍ അസാധുവാക്കി

Last Updated:

മത്സരത്തിനുള്ള കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.

News18
News18
സഹമത്സരാര്‍ഥികളാണ് പരാതി നല്‍കിയത്. ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ് (സി എന്‍ സി) എന്ന വിഭാഗത്തിലാണ് വിനോദ് കുമാര്‍ ഉള്‍പ്പെടുകയെന്നും പാരാലിമ്പിക്സ് അധികൃതര്‍ വ്യക്തമാക്കി. വൈകല്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാരാലിമ്പിക്‌സില്‍ അത്ലറ്റുകളെ കാറ്റഗറി ചെയ്യുന്നത്. ഒരേ തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളവരാണ് പരസ്പരം പോരടിക്കുക. എന്നാല്‍ വിനോദ് കുമാറിന്റെ കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചു എന്നാണ് സംഘാടകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിനോദ് ആ കാറ്റഗറിയില്‍ മറത്സരിക്കാന്‍ യോഗ്യനല്ലെന്നും സംഘാടകര്‍ പറയുന്നു.
Tokyo Paralympics | പാരാലിമ്പിക്സില്‍ ഇന്ത്യയുടെ സുമിത് അന്റിലിന് സ്വര്‍ണം, തകര്‍ത്തത് ലോക റെക്കോര്‍ഡ്
ടോക്യോ പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോര്‍ഡോട് കൂടി സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് അന്റില്‍. പുരുഷന്മാരുടെ ജാവലിന്‍ ത്രോയിന്‍ എഫ് 64 വിഭാഗത്തിലാണ് സുമിത് സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ബുറിയാന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലാന്‍ കോടിത്തുവാക്കു വെങ്കലവും നേടി.
advertisement
ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ അരക്കിട്ടുറപ്പിച്ചു. സുമിത്തിന്റെ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നു. ഇന്ന് മാത്രം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.
advertisement
ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് 23 കാരനായ സുമിത്. 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ താരം, പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര നേട്ടം കൂടിയാണ് തന്റെ പേരിലാക്കിയത്. വനിതകളുടെ 10മീ എയര്‍ റൈഫിള്‍ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി ലേഖരയുടെ സ്വര്‍ണ നേട്ടം. ഫൈനല്‍ മത്സരത്തില്‍ 249.6 പോയിന്റ് നേടിയതോടെയാണ് അവനിയ്ക്ക് സ്വര്‍ണവും ഒപ്പം ഈ ഇനത്തിലെ ലോക റെക്കോര്‍ഡ് നേട്ടവും സ്വന്തമായത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics | ഇന്ത്യക്ക് തിരിച്ചടി; വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡല്‍ അസാധുവാക്കി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement