ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു; ധോണിയുടെ അക്കൗണ്ടിലെ 'ബ്ലൂ ടിക്ക്' പുനസ്ഥാപിച്ച് ട്വിറ്റര്‍

Last Updated:

ഇന്ത്യയെ രണ്ട് തവണ ലോക കിരീടത്തിലേക്ക് നയിച്ച നായകന്റെ ബാഡ്ജ് നീക്കം ചെയ്തതോടെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തുകയായിരുന്നു.

M S Dhoni
M S Dhoni
ഇന്ത്യയെ രണ്ട് തവണ ലോക കിരീടത്തിലേക്ക് നയിച്ച നായകന്റെ ബാഡ്ജ് നീക്കം ചെയ്തതോടെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ധോണിയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇപ്പോഴും വെരിഫൈഡാണ്.
ഈയിടെ ധോണിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രം സമൂഹ മാധ്യമങ്ങളെ ആകെമാനം ഇളക്കി മറിച്ചിരുന്നു. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കീമായിരുന്നു ധോണിയുടെ സ്‌റ്റൈലന്‍ ലുക്കിന് പിന്നില്‍. നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
advertisement
നിലവില്‍ ഐ പി എല്ലിനായുള്ള കാത്തിരിപ്പിലാണ് ധോണി. 2020 ഐ പി എല്‍ സീസണില്‍ ധോണിയും ചെന്നൈയും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഐ പി എല്‍ 14ാം സീസണില്‍ മികച്ച തിരിച്ചു വരവാണ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യ പാദത്തില്‍ നടത്തിയത്. 7 മത്സരങ്ങളില്‍ നിന്ന് അഞ്ചിലും ജയം പിടിച്ച് രണ്ടാം സ്ഥാനത്താണ് ചെന്നൈ.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള വ്യക്തിയാണ് മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടും തൂണായി ക്യാപ്റ്റന്‍ കൂള്‍ ഇപ്പോഴും തുടരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ലോകമൊട്ടാകെ വന്‍ ആരാധക പിന്തുണയാണ് ധോണിക്കുള്ളത്. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്.
advertisement
2007 ടി20 ലോകകപ്പ് വിജയത്തോടെ ആരംഭിച്ച ധോണി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫില്‍ എത്തിച്ചിരുന്നു. ഐ സി സിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലായിരുന്നു ധോണി ടീമിനെ ജേതാക്കളാക്കിയത്. അതിനുശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിനാണ് കഴിഞ്ഞത്. 2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ വിരാമമിട്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഫിനിഷിങ് സിക്സര്‍ ഇന്നും ആരാധകരുടെ മനസ്സില്‍ കുളിരുള്ള ഓരോര്‍മയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു; ധോണിയുടെ അക്കൗണ്ടിലെ 'ബ്ലൂ ടിക്ക്' പുനസ്ഥാപിച്ച് ട്വിറ്റര്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement