ചുവന്ന ചെകുത്താന്മാരെ വിറപ്പിച്ച് വിയ്യാറയൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ

Last Updated:

വിയ്യാറയലിന്റെ ആദ്യ യൂറോപ്യന്‍ കിരീടമാണിത്. വിയ്യാറയല്‍ പരിശീലകന്‍ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.

Villareal
Villareal
ആവേശം അല തല്ലിയ യൂറോപ്പ ലീഗ് ഫൈനലിൽ പോളണ്ടിലെ ഗ​ഡാന്‍സ്​കിലെ മീജെസ്​കി മൈതാനത്ത്​ മാരത്തണായി നീണ്ട പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടമോഹങ്ങൾ തട്ടിയെടുത്ത് വിയ്യാറയൽ. 90 മിനിറ്റിനും, 30 മിനിറ്റ് എക്സ്ട്രാ ടൈമിനും ശേഷവും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് വിയ്യാറയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നത്. അവസാന കിക്കെടുത്ത യുണൈറ്റഡ് ഗോളി ഡേവിസ് ഡിഹെയക്ക് പിഴക്കുകയായിരുന്നു. വിയ്യാറയലിന്റെ ആദ്യ യൂറോപ്യന്‍ കിരീടമാണിത്. വിയ്യാറയല്‍ പരിശീലകന്‍ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.
കളിയിലുടനീളം സ്പാനിഷ് ക്ലബ്ബിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ യുണൈറ്റഡിനായിരുന്നു. 61 ശതമാനം പന്തടക്കം. പക്ഷെ മുന്നേറ്റത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ഫൈനലിന് തീര്‍ത്തും അറ്റാക്കിംഗ് ലൈനപ്പുമായാണ് ഒലെ യുണൈറ്റഡിനെ ഇറക്കിയത്. പക്ഷെ തുടക്കത്തില്‍ അത് യുണൈറ്റഡിന് ഗുണം ചെയ്തില്ല. കളിയിലെ ആദ്യ അവസരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് വിയ്യറയല്‍ ലീഡ് എടുത്തിരുന്നു. 29ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഡാനി പരേഹോയുടെ ഫ്രീകിക്കിൽ നിന്ന് ജെറാർഡ് മൊറീനോയാണ് സ്പാനിഷ് ക്ലബിന് വേണ്ടി ഗോൾ നേടിയത്. ടീമിനായി മൊറീനോയുടെ 82ആം ഗോളായിരുന്നു കലാശപ്പോരാട്ടത്തില്‍ പിറന്നത്.
advertisement
ഒരു ഗോളിന് പിന്നിലായതിന് ശേഷം ആക്രമണം കൂടുതൽ കടുപ്പിച്ചെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സമനില ഗോൾ നേടാൻ ചുവന്ന ചെകുത്താന്മാർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയ്യാറയല്‍ യുണൈറ്റഡിനെ ഭയപ്പെടുത്തിയെങ്കിലും 55ആം മിനിറ്റില്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് ഡിഫ്ലക്റ്റഡ് ആയി കവാനിയില്‍ എത്തുകയായിരുന്നു. കൃത്യമായ ഏകാകൃതയോടെ കവാനി പന്ത് വിയ്യാറയലിന്റെ ഗോൾ വല കുലുക്കി.
advertisement
പിന്നീട് കളി പൂര്‍ണ്ണമായും യുണൈറ്റഡ് നിയന്ത്രണത്തിൽ ആയിരുന്നെങ്കിലും ആര്‍ക്കും മുന്നിലെത്താനായില്ല. 70ആം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് റാഷ്ഫോര്‍ഡിന് ഒരു സിറ്റര്‍ കിട്ടിയെങ്കിലും റാഷ്ഫോര്‍ഡിന്റെ ഷോട്ട് പുറത്തേക്ക് പോയി. ലൂക് ഷോയുടെ ഒരു ഷോട്ടിന് കവാനി ഹെഡ് നൽകിയെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിലും അധിക സമയത്തിലും പിന്നീട് ഗോളുകൾ പിറന്നില്ല. പെനാലിറ്റിയിലും സമാന സ്ഥിതി.
ഇരു ടീമുകളിലുമായി 22 താരങ്ങളാണ് പെനാൽറ്റി എടുത്തത്. ഇതിൽ ആദ്യ 21 കിക്കുകളും ലക്ഷ്യം കണ്ടു. 22ആം കിക്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയയുടെ ശ്രമം വിയ്യാറയൽ ഗോൾകീപ്പർ ജെറോനിമോ ഗുള്ളി തടുത്തിട്ടതോടെ, കിരീടത്തിൽ മുത്തമിടാനുള്ള അവസരം ആദ്യമായി സ്പാനിഷ് ക്ലബ്ബിന് ലഭിച്ചു.
advertisement
News summary: Villarreal beat Manchester United in Europa League final 11-10 on penalties.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചുവന്ന ചെകുത്താന്മാരെ വിറപ്പിച്ച് വിയ്യാറയൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ
Next Article
advertisement
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണി ചരിത്രവിജയം നേടിയതില്‍ അഭിമാനം

  • വോട്ട് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് രാഹുല്‍ ഗാന്ധി

View All
advertisement