ടി20 ലോകകപ്പിൽ ഇതുവരെ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ 5 ബോളർമാർ ആരൊക്കെ?

Last Updated:

ടി20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങൾവെച്ച് ഏറ്റവും വേഗത്തിൽ പന്തെരിഞ്ഞ അഞ്ച് ബോളർമാർ ആരൊക്കെയെന്ന് നോക്കാം...

ഷോയ്ബ് അക്തർ, ബ്രെട്ട് ലീ, ഷെയ്ൻ ബോണ്ട്- മുൻകാലങ്ങളിൽ പന്തിന്‍റെ വേഗംകൊണ്ട് ബാറ്റർമാർക്ക് പേടിസ്വപ്നമായിരുന്നവരാണ്. വേഗത്തിൽ പന്തെറിയുന്നത് റൺസ് വഴങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, എതിരാളികളെ ഭയചകിതരാക്കാനും ആശയകുഴപ്പത്തിലാക്കി വിക്കറ്റ് നേടാനും സഹായിക്കും. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങൾവെച്ച് ഏറ്റവും വേഗത്തിൽ പന്തെരിഞ്ഞ അഞ്ച് ബോളർമാർ ആരൊക്കെയെന്ന് നോക്കാം...
1. മാർക്ക് വുഡ്- സമകാലീന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളർമാരിൽ ഒരാൾ. ശരാശരി 140 കിലോമീറ്ററിൽ അധികം വേഗതയിൽ പന്തെറിയാൻ അദ്ദേഹത്തിന് കഴിയും. അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിൽ, അദ്ദേഹം എറിഞ്ഞ 24 പന്തുകളുടെ ശരാശറി വേഗത 140 കി.മീ. ഒരുതവണ പന്ത് 154 കി.മീ വേഗത കൈവരിച്ചു. അഫ്ഗാനികൾക്ക് ഇത്തരത്തിലുള്ള വേഗതയെ നേരിടാൻ കഴിഞ്ഞില്ല. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ഡെലിവറിയായിരുന്നു ഇത്.
2. ആൻറിച്ച് നോർട്ട്ജെ- ദക്ഷിണാഫ്രിക്കൻ പേസർ തന്റെ വേഗതയും ബൗൺസും കൊണ്ട് എതിരാളികൾക്ക് പേടിസ്വപ്നമാണ്. ഈ ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ രണ്ട് ഓവർ മാത്രമാണ് അദ്ദേഹം എറിഞ്ഞത്. അതിൽ ഒരു തവണ 152 കിലോമീറ്റർ സ്പീഡിൽ അദ്ദേഹം എറിഞ്ഞു. ഓസ്‌ട്രേലിയയിലെ ബൗൺസി ഫാസ്റ്റ് ട്രാക്കുകളിലും ഏറ്റവും വേഗത്തിൽ പന്തെറിയാൻ നോർട്ട്ജെയ്ക്ക് കഴിയും.
advertisement
3. ലോക്കി ഫെർഗൂസൺ- ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന ഫെർഗൂസൺ വളരെ വേഗമേറിയ പന്തുകളോടെ ഐപിഎൽ 2022 ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ലോകകപ്പിൽ ന്യൂസിലൻഡിനായി കളിക്കാൻ തിരിച്ചെത്തിയ അദ്ദേഹം ഇതിനകം തന്നെ മികച്ച പ്രകടനം പുറത്തെടുത്തു. ഇതുവരെയുള്ള മത്സരങ്ങളിൽ ശരാശറി 140 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലാണ് ഫെർഗൂസൺ പന്തെറിഞ്ഞത്.
4. നസീം ഷാ- നസീം ഷായ്ക്ക് സ്ഥിരമായി 140 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ കഴിയും, ആഭ്യന്തര ക്രിക്കറ്റിൽ 154 കി.മീ എറിഞ്ഞ പന്താണ് ഏറ്റവും വേഗമേറിയത്. ഈ ലോകകപ്പിൽ 140 കിലോമീറ്ററിലേറെ സ്പീഡിൽ സ്ഥിരമായി പന്തെറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു.
advertisement
5. ഹാരിസ് റൗഫ്- ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ അവസാന രണ്ട് പന്തുകൾ വിരാട് കോഹ്‌ലി തുടരെ രണ്ട് സിക്‌സറുകൾക്ക് ഹാരിസ് റൗഫിനെ പറത്തിയിരുന്നു. മണിക്കൂറിൽ 150 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് ചില പന്തുകൾ അദ്ദേഹം എറിഞ്ഞത്. പാക്കിസ്ഥാന് പെർത്തിൽ രണ്ട് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അത് വളരെ വേഗതയേറിയ പിച്ചാണ്. ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ പന്ത് എറിയാൻ കഴിയുന്ന ആളാണ് ഹാരിസ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിൽ ഇതുവരെ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ 5 ബോളർമാർ ആരൊക്കെ?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement