ദോഹ: കഴിഞ്ഞയാഴ്ച പോർച്ചുഗലിനെതിരായ ഗ്രൂപ്പ് എച്ച് മത്സരത്തിനിടെ ദക്ഷിണ കൊറിയൻ ഫുട്‌ബോൾ താരം ഹ്വാങ് ഹീ ചാൻ വനിതാ സ്‌പോർട്‌സ് ബ്രാ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. പോർച്ചുഗലിനെതിരായ തന്റെ ടീമിന്റെ രണ്ടാം ഗോൾ ആഘോഷിക്കാൻ ഹ്വാങ് തന്റെ ജേഴ്‌സി അഴിച്ചുമാറ്റിയ ചിത്രമാണ് വൈറലായത്.
ഈ ചിത്രം കണ്ടപ്പോൾ ദക്ഷിണകൊറിയൻ താരം സ്ത്രീകളുടെ സ്‌പോർട്‌സ് ബ്രായാണോ ധരിച്ചിരിക്കുന്നതെന്ന് ചിലരെങ്കിലും സംശയിച്ചു. സ്ഥിരം ഫുട്ബോൾ നിരീക്ഷകർക്ക് ഇത് വളരെ സാധാരണമായ ഒരു കാഴ്ചയായിരുന്നു, കാരണം അവർ അത്തരം വസ്ത്രത്തിൽ പുരുഷ ഫുട്ബോൾ കളിക്കാരെ കാണുന്നത് പതിവാണ്.
അപ്പോൾ യഥാർത്ഥത്തിൽ എന്താണ് പുരുഷ ഫുട്ബോൾ കളിക്കാരുടെ സ്പോർട്സ് ബ്രാ? പുരുഷ ഫുട്‌ബോളർമാർ ധരിക്കുന്ന സ്‌പോർട്‌സ് ബ്രായായി കാണപ്പെടുന്ന ഈ വെസ്റ്റ് യഥാർത്ഥത്തിൽ ഒരു GPS ട്രാക്കർ ആണ്. ഇത് പുരുഷ ഫുട്‌ബോളർമാർക്കിടയിൽ വളരെ സാധാരണമാണ്.
Also Read- വിവാഹം കഴിഞ്ഞ് 24ആം ദിവസം ബ്രസീൽ ഫുട്ബോൾ താരം അഡ്രിയാനോ ഭാര്യയുമായി വേർപിരിഞ്ഞു
ജേഴ്‌സിക്ക് താഴെ ധരിക്കുന്ന വെസ്റ്റിൽ ഒരു GPS ഉപകരണം ബന്ധിപ്പിച്ചിരിക്കുന്നു, അത് വ്യക്തിഗത പ്ലെയർ GPS ഡാറ്റ ശേഖരിക്കാൻ സഹായിക്കുന്നു. സ്വന്തം കളിമികവ് കംപ്യൂട്ടറിന്‍റെ സഹായത്തോടെ വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. വെസ്റ്റിന്റെ പിൻഭാഗത്ത് ഒരു ചെറിയ അറയിലാണ് ജിപിഎസ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.