ഇന്റർഫേസ് /വാർത്ത /Sports / Cristiano Ronaldo |രാജ്യത്തിനായി പത്താം ഹാട്രിക്; റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍

Cristiano Ronaldo |രാജ്യത്തിനായി പത്താം ഹാട്രിക്; റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍

Credit: Twitter

Credit: Twitter

റൊണാള്‍ഡോയുടെ കരിയറിലെ 58ആം ഹാട്രിക്കും പോര്‍ച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്.

  • Share this:

യൂറോപ്യന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് ലക്‌സംബര്‍ഗിനെയാണ് അവര്‍ തകര്‍ത്തത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് പോര്‍ച്ചുഗലിന് ഗംഭീരജയം സമ്മാനിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ പൗളീന്യോ എന്നിവരാണ് പറങ്കിപ്പടയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.

റൊണാള്‍ഡോയുടെ കരിയറിലെ 58ആം ഹാട്രിക്കും പോര്‍ച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. ഇതോടെ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 115 ആക്കി ഉയര്‍ത്താനും റൊണാള്‍ഡോക്ക് ആയി. 8,13, 87 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍.

ആദ്യ 17 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ എത്താന്‍ പോര്‍ച്ചുഗലിനായിരുന്നു. 8ആം മിനുട്ടിലും 13ആം മിനുട്ടിലും ലഭിച്ച പെനാള്‍ട്ടികള്‍ എളുപ്പം വലയില്‍ എത്തിച്ചു കൊണ്ട് റൊണാള്‍ഡോ ആണ് ഗോള്‍വേട്ട തുടങ്ങിയത്. 17ആം മിനിറ്റില്‍ റൊണാള്‍ഡോയുടെ മാഞ്ചസ്റ്ററിലെ ടീം മേറ്റായ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69ആം മിനിറ്റില്‍ പൗളീന്യോ ആണ് പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ നേടിയത്. ആ ഗോള്‍ സ്‌കോര്‍ ചെയ്ത് പൗളീന്യോ റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ അനുകരിക്കുന്നതും കാണാന്‍ ആയി.

87ആ മിനിറ്റില്‍ ആയിരുന്നു ഏവരും കാത്തു നിന്ന റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍ എത്തിയത്. ഈ വിജയത്തോടെ ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Ballon d'Or | ബാലണ്‍ ഡി ഓർ ആര് നേടും; മെസ്സി, ബെൻസിമ, ലെവൻഡോവ്‌സ്‌കി എന്നിവർ മുന്നിൽ - റിപ്പോർട്ട്

ഫുട്ബോൾ ലോകത്തെ മികച്ച താരം ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഫ്രഞ്ച് ഫുട്ബോൾ മാസികയായ ഫ്രാൻസ് ഫുട്ബോളാണ് ലോകത്തെ മികച്ച ഫുട്‍ബോളർക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്നത്. ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആറു തവണ ജേതാവായ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണ ഈ പുരസ്‌കാരം നേടുന്നതിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിൽ മെസ്സിയും ബെൻസിമയും ലെവൻഡോവ്‌സ്‌കിയുമാണ് എന്നിവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് ഫ്രാൻസിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെക്വിപെ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ മെസ്സി, ബെന്‍സിമ, ലെവൻഡോവ്‌സ്‌കി എന്നീ താരങ്ങള്‍ക്ക് അനുകൂലമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. ബാലൺ ഡി ഓറിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് താരങ്ങള്‍ ഇവരാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ജോര്‍ഗീഞ്ഞോ, കാന്റെ എന്നിവര്‍ ഇവര്‍ക്ക് പിന്നിലായാണ് ഇടം നേടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്കാരത്തിനായുള്ള 30 പേരുടെ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പ്രഖ്യാപിച്ചത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോള്‍ കരിയര്‍ പെര്‍ഫോമന്‍സ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനായുള്ള മാനദണ്ഡമായി പരിഗണിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെയാണ് വോട്ടിംഗ് നടക്കുന്നത്. നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം.

First published:

Tags: Cristiano ronaldo, Portugal