ബിരിയാണി കഴിച്ചും കള്ള് കുടിച്ചും നിരാഹാരം നടത്തുന്ന എഐഎഡിഎംകെ പ്രവര്‍ത്തകര്‍
Last Updated:
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിനായി കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് എഐഎഡിഎംകെ നിരാഹാരം പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി : കാവേരി പ്രശ്‌നത്തില്‍ നിരാഹാര സമരം സംഘടിപ്പിച്ച എഐഎഡിഎംകെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നത്തിനെതിരെ ഒരു ദിവസം ഉപവാസം സംഘടിപ്പിച്ചതിന്റെ പേരിലല്ല പാര്‍ട്ടി വാര്‍ത്തകളില്‍ നിറയുന്നതെന്ന് മാത്രം. മറിച്ച് നിരാഹാര സമരം ബിരിയാണി കഴിച്ചും കള്ള് കുടിച്ചും ആഘോഷമാക്കിയ സംഭവമാണ് ഇവരെ പ്രശസ്തരാക്കിയിരിക്കുന്നത്.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിനായി കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ നിരാഹാരം പ്രഖ്യാപിച്ചത്. എമധുരൈ,വെല്ലൂര്‍, സേലം, കോയമ്പത്തൂര്‍ മേഖലകളിലെ പ്രവര്‍ത്തകരായിരുന്നു ഉപവാസത്തിനിരുന്നത്. എന്നാല്‍ ഇവര്‍ നിരാഹാരം ബിരിയാണി കഴിച്ച് ആഘോഷമാക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് 5 വരെ പ്രഖ്യാപിച്ച നിരാഹാരത്തിനിടെ പ്രതിഷേധ വേദിക്ക് സമീപമുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകര്‍ ബിരിയാണി കഴിച്ചും കള്ളുകുടിച്ചും നിരാഹാരം ആഘോഷിച്ചത്. വീഡിയോ വൈറലായെങ്കിലും എഐഎഡിഎംകെ വിഷയത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Location :
First Published :
April 04, 2018 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ബിരിയാണി കഴിച്ചും കള്ള് കുടിച്ചും നിരാഹാരം നടത്തുന്ന എഐഎഡിഎംകെ പ്രവര്‍ത്തകര്‍