ഫിനിഷറെന്ന നിലയില്‍ ധോണിയെ ഇനി ഉപയോഗിക്കാനാകില്ല; മഞ്ജരേക്കര്‍ക്ക് പിന്നാലെ കുംബ്ലെയും

Last Updated:
ന്യഡല്‍ഹി: ഇന്ത്യന്‍ ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ഇടക്കിടെ ചര്‍ച്ചകള്‍ ഉയരാറുണ്ട്. എന്നാല്‍ അതിനെയെല്ലാം തള്ളി ഇന്ത്യന്‍ നായകനും മാനേജ്‌മെന്റും രംഗത്തെത്തുകയുമാണ് പതിവ്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്റുമായ സഞ്ജയ് മഞ്ജരേക്കറാണ് ധോണിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത്. ധോണിയുടെ കാലം കഴിഞ്ഞെന്നും കൂടുതലൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.
അതിനു പിന്നാലെ ഇനി ധോണിയില്‍ നിന്ന് ഫിനിഷറെന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ധോണിയുടെ സഹതാരവുമായിരുന്ന അനില്‍ കുംബ്ലെ. ഒരു ഫിനിഷറെന്ന നിലയില്‍ ധോണിയെ ഇനി ആശ്രയിക്കാനാകില്ലെന്നും മധ്യനിര ഉത്തരവാദിത്തം കാണിച്ചാല്‍ മാത്രമേ താരത്തിനു പഴയതുപോലെ ഫിനിഷറുടെ റോളില്‍ തിളങ്ങാന്‍ കഴിയൂവെന്നുമാണും കുംബ്ലെ പറയുന്നത്.
യുവതാരങ്ങളാണ് ഫിനിഷറുടെ റോള്‍ ഏറ്റെടുക്കേണ്ടതെന്നും ധോണിയെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ വിടുകയാണ് വേണ്ടത് എന്നുമാണ് കുംബ്ലെ ദേശീയ ടീമിന് നല്‍കുന്ന ഉപദേശം. നേരത്തെ ഏഷ്യാ കപ്പില്‍ ധോണിയ്ക്ക് മികവിലേക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിക്കറ്റിനു പിന്നില്‍ മികവ് പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റ്സ്മാനെന്ന നിലയില്‍ ടീമിനു താരത്തില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
advertisement
ഏഷ്യാകപ്പില്‍ 4 ഇന്നിങ്സുകളില്‍ നിന്ന് 77 റണ്‍സ് മാത്രമായിരുന്നു ധോണിയ്ക്ക് നേടാന്‍ കഴിഞ്ഞത്. സ്ട്രൈക്ക്റേറ്റ് 60 ല്‍ താഴെയും. ഹോങ്കോങ്ങിനെതിരെ പൂജ്യത്തിനായിരുന്നു താരം പുറത്തായത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ 33 റണ്‍സ് നേടിയ ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ 8 റണ്‍സായിരുന്നു നേടിയത്. ബംഗ്ലാദേശിനതിരായ ഫൈനലില്‍ 36 റണ്‍സും.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഫിനിഷറെന്ന നിലയില്‍ ധോണിയെ ഇനി ഉപയോഗിക്കാനാകില്ല; മഞ്ജരേക്കര്‍ക്ക് പിന്നാലെ കുംബ്ലെയും
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement