ഏഷ്യാകപ്പിലെ അഞ്ച് 'തോല്‍വികളില്‍' ധോണിയും; ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെട്ട താരങ്ങള്‍ ഇവര്‍
Last Updated:
ദുബായ്: ഏഷ്യയുടെ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ക്ക് പുതിയ അവകാശികളില്ല. 2016 ല്‍ ടി 20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യ തന്നെ 2018 ലെ ചാമ്പ്യന്‍പട്ടവും സ്വന്തമാക്കി. ബംഗ്ലാദേശിന്റെ പോരാട്ട വീറ് കണ്ട മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ ജയം.
അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ആദ്യ റൗണ്ടില്‍ പുറത്താകുന്നത് കണ്ടായിരുന്നു ഇത്തവണ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചത്. ശ്രീലങ്കയും പാകിസ്താനും നിരാശപ്പെടുത്തിയ മത്സരത്തില്‍ അഫ്ഗാന്റെയും ബംഗ്ലാദേശിന്റെയും ഉദയവും ഉണ്ടായി. ടൂര്‍ണ്ണമെന്റില്‍ ഏറെ പ്രതീക്ഷ കല്‍പ്പിക്കപ്പെടുകയും എന്നാല്‍ തിളങ്ങാതെ പോവുകയും ചെയ്ത താരങ്ങള്‍ ഏറെയാണ്. അതില്‍ ആദ്യത്തെ അഞ്ച് പേരെ പരിശോധിച്ചാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെയും പട്ടികയില്‍ കാണാന്‍ കഴിയും.
advertisement
ടൂര്‍ണ്ണമെന്റില്‍ നിറം മങ്ങിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
1. ഫഖര്‍ സമാന്‍ (പാകിസ്താന്‍)
ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് മിന്നുന്ന ഫോമിലായിരുന്ന പാക് താരം ഫഖര്‍ സമാന്‍. സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 515 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. പരമ്പരയില്‍ രണ്ട് തവണ മാത്രമായിരുന്നു താരം പുറത്തായതും.
എന്നാല്‍ ഏഷ്യാകപ്പിലെത്തിയപ്പോഴേക്കും മുന്‍ പ്രകടനത്തിന്റെ നിഴലായി മാറുകയായിരുന്നു താരം. 5 മത്സരങ്ങളില്‍ നിന്ന് വെറും 56 റണ്‍സാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനും സമാന്‍ പുറത്തായി. ഇന്ത്യക്കെതിരെ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ നേടിയ 31 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍
advertisement
2. എയ്‌ഞ്ചെലോ മാത്യൂസ് (ശ്രീലങ്ക)
ശ്രീലങ്കന്‍ നായകനായിരുന്ന എയ്‌ഞ്ചെലോ മാത്യൂസ് തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ടീം പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ താരത്തിന്റെ ഏകദിന ടി 20 ടീമുകളിലെ അംഗത്വവും സംശയത്തിലായിരിക്കുകയാണ്.
ഏഷ്യാകപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 38 റണ്‍സാണ് മാത്യൂസ് നേടിയത്. 73 പന്തുകളായിരുന്നു താരം രണ്ടിന്നിങ്‌സുകളിലുമായി നേരിട്ടത്.
3. മൊഹമ്മദ് ആമിര്‍ (പാകിസ്താന്‍)
തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ് പാക് ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ആമിര്‍. 2018 ല്‍ 10 ഏകദിന മത്സരങ്ങളില്‍ നിന്ന് വെറും 3 വിക്കറ്റുകള്‍ മാത്രമാണ് താരം നേടിയത്. ഏഷ്യാ കപ്പില്‍ ഒരു വിക്കറ്റ് പോലും ആമിറിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
advertisement
ഹോങ്കോങ്ങിനെതിരായ ഒരു മത്സരത്തിലും ഇന്ത്യക്കെതിരായ രണ്ടു മത്സരങ്ങളിസുമായി 18 ഓവറാണ് ആമിര്‍ എറിഞ്ഞത്. എന്നാല്‍ ടീമിനുവേണ്ടി കാര്യമായ സംഭാനകള്‍ നല്‍കാന്‍ താരത്തിനു കഴിഞ്ഞില്ല.
4. എം എസ് ധോണി (ഇന്ത്യ)
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ടീം ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ 50 ദിവസത്തോളമായിരുന്നു ധോണിയ്ക്ക് വിശ്രമം ലഭിച്ചത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലേക്കുയരാന്‍ താരത്തിനു സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല. വിക്കറ്റിനു പിന്നില്‍ മികവ് പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിനു താരത്തില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല.
advertisement
4 ഇന്നിങ്‌സുകളില്‍ നിന്ന് 77 റണ്‍സ് മാത്രമായിരുന്നു ധോണിയ്ക്ക് നേടാന്‍ കഴിഞ്ഞത്. സ്‌ട്രൈക്ക്‌റേറ്റ് 60 ല്‍ താഴെയും. ഹോങ്കോങ്ങിനെതിരെ പൂജ്യത്തിനായിരുന്നു താരം പുറത്തായത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ 33 റണ്‍സ് നേടിയ ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ 8 റണ്‍സായിരുന്നു നേടിയത്. ഇന്നലെ ഫൈനലില്‍ 36 റണ്‍സും.
5. റഹ്മത്ത് ഷാ (അഫ്ഗാന്‍)
അഫ്ഗാനിസ്താനു വേണ്ടി മികച്ച ഫോം കാഴ്ചവെച്ചിരുന്ന റഹ്മത്ത് ഷാ ഏഷ്യാകപ്പില്‍ നിറം മങ്ങുകയായിരുന്നു. 2018 ല്‍ 14 ഇന്നിങ്ങ്‌സുകളില്‍ നിന്ന് അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 600 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. എന്നാല്‍ ഏഷ്യാകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 122 റണ്‍സ് സ്വന്തമാക്കാനേ താരത്തിനു കഴിഞ്ഞുള്ളു.
advertisement
ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് 72 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയ താരം പിന്നീടുള്ള മത്സരങ്ങളില്‍ 10, 36, 1, 3 എന്നിങ്ങനെയായിരുന്നു സ്‌കോര്‍ ചെയ്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2018 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യാകപ്പിലെ അഞ്ച് 'തോല്‍വികളില്‍' ധോണിയും; ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെട്ട താരങ്ങള്‍ ഇവര്‍