അർബുദരോഗിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയും കാമുകനും

Last Updated:
കൊല്ലം:  അർബുദ രോഗിയായ മുൻ പ്രവാസിയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പരാതി. അഞ്ചൽ അലയമൺ സ്വദേശി സലാഹുദ്ദീനാണ് ഭാര്യക്കും ഭാര്യാകാമുകനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പത്തു സെന്റ് സ്ഥലവും വീടുമാണ് സലാഹൂദ്ദീന്റെ ആകെ സമ്പാദ്യം. ഇത് ഭാര്യക്ക് എഴുതിക്കൊടുക്കണമെന്നായിരുന്നു ഭീഷണി. സലാഹുദ്ദിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ ഭാര്യയും അവരുടെ കാമുകനും ചേർന്ന് തട്ടിയെടുത്തെന്നും പരാതിയുണ്ട്.
ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ
കളക്ടർക്കും അഞ്ചൽ പൊലീസിനും പരാതി നൽകി നീതിക്കായി
കാത്തിരിക്കുകയാണ് സലാഹുദ്ദീൻ.
മുപ്പത്തിരണ്ട്‍ വർഷം വിദേശത്ത് ജോലി ചെയ്ത് കുടുംബത്തെ
സംരക്ഷിച്ച സലാഹുദ്ദീൻ നാട്ടിലെത്തിയതോടെയാണ് ഭാര്യയുടെ
ചതി മനസ്സിലാക്കിയത്. ഇതിനിടെ സലാഹുദ്ദീനു അർബുദവും
advertisement
പിടിപ്പെട്ടു. എന്നാൽ‌ നല്ല ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കേണ്ട സ്വന്തം
ഭാര്യ തന്നെ വകവരുത്തി സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന്
സലാഹുദ്ദീൻ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
അർബുദരോഗിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയും കാമുകനും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement