ഇന്ധനവിലക്കയറ്റത്തിന് തടയിട്ട് കേന്ദ്രം : നീക്കം കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്
Last Updated:
ന്യൂഡല്‍ഹി : കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടുന്നു. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ദൈനംദിന വില നിര്‍ണയിക്കുന്ന രീതി താത്ക്കാലികമായി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വില കൂട്ടരുതെന്ന് എണ്ണക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ആഗോളവിപണിയിലെ വില അനുസരിച്ചാണ് എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വര്‍ദ്ധനവുണ്ടായിട്ടും കഴിഞ്ഞ ആറുദിവസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്നിട്ടില്ല.
ഇന്ധനവിലയില്‍ ദിനംപ്രതിയുണ്ടാകുന്ന വര്‍ദ്ധനവ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു നീക്കം. ഏപ്രില്‍ 24-നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്. ഇതിനുശേഷം ദിവസങ്ങളായി പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
Location :
First Published :
April 30, 2018 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഇന്ധനവിലക്കയറ്റത്തിന് തടയിട്ട് കേന്ദ്രം : നീക്കം കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്