ദുരിതാശ്വാസ സാമഗ്രികൾ റയിൽവേ പ്ലാറ്റ്ഫോമിൽ; ആവശ്യക്കാരിലെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Last Updated:
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ തമ്പാനൂർ റയിൽവേ സ്റ്റേഷനിലെത്തിച്ച അരിയുൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി ആവശ്യക്കാരിലെത്തിക്കുന്നതിനുള്ള നടപടികൾ റവന്യൂ സെക്രട്ടറി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
റവന്യു സെക്രട്ടറി ഒരു മാസത്തിനകം നടപടി റിപോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പലയിടങ്ങളിലായാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. വലിയ കെയ്സുകളിലെത്തിച്ച കുപ്പിവെള്ളം പൊട്ടിച്ച നിലയിലാണ്. ബിലാസ്പൂരിൽ നിന്നെത്തിച്ച ബണ്ടിൽ കണക്കിന് തുണിത്തരങ്ങളും കിടന്ന് നശിക്കുന്നു. ഇക്കൂട്ടത്തിൽ പായ്ക്ക് ചെയ്ത മരുന്നുകളുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോഴും ഇത്തരത്തിൽ സാധനങ്ങൾ റയിൽവേ സൗജന്യമായി എത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ദുരിതാശ്വാസ സാമഗ്രികൾ റയിൽവേ പ്ലാറ്റ്ഫോമിൽ; ആവശ്യക്കാരിലെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement