ഫെര്‍ണാണ്ടോ ഹെയ്റോ പുതിയ സ്പാനിഷ് പരിശീലകന്‍

Last Updated:
മോസ്‌കോ: പുറത്താക്കിയ ജുലന്‍ ലോപറ്റേഗിക്ക് പകരം ഫെര്‍ണാണ്ടോ ഹെയ്റോയെ സ്പാനിഷ് ഫുട്ബോള്‍ ടീം പരിശീലകനായി നിയമിച്ചു. മുന്‍ റയല്‍ മാഡ്രിഡ്, സ്പാനിഷ് ഡിഫന്‍ഡറാണ് ഫെര്‍ണാണ്ടോ ഹെയ്റോ.
ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പരിശീലകനെ പുറത്താക്കി ഞെട്ടിച്ചത്. ദേശീയ ടീം പരിശീലകനായിരിക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു നടപടി. ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപറ്റേഗിയുടെ തീരുമാനം. റയല്‍ കഴിഞ്ഞ ദിവസം ലോപറ്റേഗിയെ കോച്ചായി പ്രഖ്യാപിച്ചിരുന്നു.
കാറ്റലൂണിയന്‍ വിഷയവും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ഈ ലോകകപ്പിലെ ഫേവറിറ്റുകളായ സ്പെയിനിന് തിരിച്ചടിയാകുന്നതാണ് തീരുമാനം. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നും സ്പെയിനാണ്. എന്നാല്‍ കോച്ചിനെ പുറത്താക്കിയ നടപടി സ്പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഫെര്‍ണാണ്ടോ ഹെയ്റോ പുതിയ സ്പാനിഷ് പരിശീലകന്‍
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement