കെവിൻ വധക്കേസിൽ പ്രദേശിക കോൺഗ്രസ് നേതാക്കൾക്കും പങ്ക്?
Last Updated:
കൊല്ലം: കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് തെന്മലയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കെവിനെ തട്ടിക്കൊണ്ടു പോയതിനു ശേഷം പ്രതികൾ തുടർച്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനേത്തുടർന്നാണിത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം സഞ്ജയ് ഖാന്റ ബന്ധുവീട്ടിലും പ്രാദേശിക നേതാവ് സുരേന്ദ്രന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മാത്രം നാല് വീടുകളിൽ പരിശോധന നടത്തിയിരുന്നു. കെവിൻ കെല്ലപ്പെട്ട ദിവസവും പ്രതികൾ ബാംഗ്ലൂരിൽ ഒളിവിൽ താമസിച്ചപ്പോഴും നിരവധി തവണയാണ് ഇവരെ ഫോണിൽ വിളിച്ചിരിക്കുന്നത്. റൂറൽ ബാങ്കിൽ ഷാനുവിന്റെ പിതാവ് ചാക്കോയ്ക്ക് 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇനി പിടികൂടാനുള്ളത് കോൺഗ്രസ് ബന്ധമുള്ള ക്വട്ടേഷൻ സംഘത്തെയെന്ന് പൊലീസ് സൂചിപ്പിച്ചു. ക്വട്ടേഷൻ സംഘത്തിലെ അഞ്ചുപേർക്കു പുറമെ ഷാനുവിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റു ചിലരും കുറ്റകൃത്യത്തിൽ പങ്കെടുത്തതായാണ് സൂചന.
പുനലൂർ സ്വദേശികളായ ഫസൽ, ഷെറീഫ്, ടിറ്റൂ ഷിബിൻ, റമീസ്, ഒബാമ എന്ന പേരിലറിയപ്പെടുന്ന ഒരാളുമടക്കമുള്ളവരാണ് പിടിയിലാവാനുള്ളത്. ഇവർക്കായിരുന്നു നീനുവിന്റെ സഹോദരൻ ഷാനു കൊലപാതകത്തിനുള്ള ക്വൊട്ടേഷൻ നൽകിയതെന്നാണ് സൂചന. ഇവർ സിനിമ സീരിയൽ താരങ്ങൾക്ക് സെക്യൂരിറ്റി പോകാറുണ്ടന്നും വിവരമുണ്ട്. ഇതിന്റെ മറവിലാണ് ക്വട്ടേഷൻ ജോലികൾ ചെയ്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു.
advertisement
പ്രതികൾ തമിഴ് നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇവരുടെ വീടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും നിരീക്ഷണത്തിലാണ്.
Location :
First Published :
May 30, 2018 12:44 PM IST